Thursday, April 18, 2024

HomeNewsKeralaമരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി

മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി

spot_img
spot_img

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കല്‍പ്പറ്റ പറവയില്‍ ഉള്ള വീട്ടിലെത്തിയ രാഹുല്‍ കുടുംബത്തെ ആശ്വസിപ്പിച്ചു.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത് ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയത്.

കുടുംബം പങ്കുവെച്ച ആശങ്ക കെ സി വേണുഗോപാല്‍ രാഹുലിന് വിശദീകരിച്ചുകൊടുത്തു. പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തിയാണ് കുടുംബം രാഹുലുമായി സംസാരിച്ചത്.

രാഹുല്‍ഗാന്ധിയുടെ കൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ടി സിദ്ദീഖ് എംഎല്‍എ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപമാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു, രാത്രിയോടെ മടങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments