Thursday, March 28, 2024

HomeAmericaകോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും കൃത്യമായ വിവരമില്ലെന്ന് അമേരിക്ക

കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും കൃത്യമായ വിവരമില്ലെന്ന് അമേരിക്ക

spot_img
spot_img

വാഷിങ്ടണ്‍: ചൈനയിലെ ഒരു ലാബില്‍ നിന്നാണ് കോവിഡ്-19 മഹാവ്യാധി ഉത്ഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ ഇല്ലെന്നു വൈറ്റ് ഹൗസ്. പാന്‍ഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് യുഎസ് സര്‍ക്കാര്‍ ഇപ്പോഴും അന്വേഷണത്തിലാണ്.

ഇത് അക്കാദമിക് വിദഗ്ധര്‍, രഹസ്യാന്വേഷണ വിദഗ്ധര്‍, നിയമനിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കിടയില്‍ ശക്തമായ ചര്‍ച്ചയ്ക്ക് വിഷയമാണ് എന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.

ചൈനയിലെ ലബോറട്ടറിയില്‍ നിന്നുമാണ് ആഗോളതലത്തില്‍ 7 ദശലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ, കോവിഡ്-19 ഉത്ഭവിച്ചത് എന്ന് വൈറ്റ് ഹൗസിലും കോണ്‍ഗ്രസിലെ പ്രധാന അംഗങ്ങള്‍ക്കും അടുത്തിടെ നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഫെബ്രുവരി 26 നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം.

ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിന്റെ മറ്റു ഏജന്‍സികളും ഇപ്പോഴും ഇത് അന്വേഷിക്കുകയാണ്. കൃത്യമായ ഒരു നിഗമനം ഉണ്ടായിട്ടില്ല, അതിനാല്‍ എനിക്ക് പറയാന്‍ ബുദ്ധിമുട്ടാണ്- കിര്‍ബി പറഞ്ഞു.

മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുവാനന്‍ മാര്‍ക്കറ്റാണ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രം എന്നാണു പൊതുവെ അനുമാനിക്കപ്പെടുന്നത്. ടഅഞടഇീഢ2 വൈറസ് 2019 അവസാനത്തോടെ വുഹാനിലെ മറ്റ് സ്ഥലങ്ങളിലേക്കും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments