വാഷിംഗ്ടണ്‍: അതിവേഗം പായുന്ന വിമാനത്തിന്റെ എക്‌സിറ്റ് വിന്‍ഡോ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം. സഹയാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴടക്കിയതോടെ വന്‍ ദുരന്തം ഒഴിവായി .തുടര്‍ന്ന് പരിശോധനകള്‍ക്കായി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തി. ചൊവ്വാഴ്ച ന്യൂ മെക്സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്ന് ചിക്കാഗോയിലെ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എ എഫ് 1219 നമ്പര്‍ വിമാനത്തിലാണ് സംഭവം നടന്നതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രാമധ്യേ വിമാനത്തിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഡക്ട് ടേപ്പ് ഉപയോഗിച്ച് സഹയാത്രക്കാര്‍ ബന്ധിക്കുകയായിരുന്നു. യാ്ത്രക്കാരനെ കീഴടക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ്പരചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ചുവന്ന ഷര്‍ട്ടും കറുത്ത ഹൂഡിയും ധരിച്ച യാത്രക്കാരനെ എക്സിറ്റ് വിന്‍ഡോയ്ക്കടുത്ത് നിന്ന് സഹയാത്രക്കാര്‍ പിടികൂടുന്നതും കൈകള്‍ ബന്ധിക്കുന്നതും കാണാന്‍ കഴിയും.
അതിവേഗം കുതിച്ചു പായുന്ന വിമാനത്തിന്റെ എക്‌സിറ്റ് വിന്‍ഡോ തുറക്കാര്‍ ശ്രമം; യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കി
RELATED ARTICLES