Thursday, June 6, 2024

HomeAmericaറിവര്‍‌സ്റ്റോണ്‍ 'ഒരുമ' 2024 പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

റിവര്‍‌സ്റ്റോണ്‍ ‘ഒരുമ’ 2024 പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

spot_img
spot_img

അനില്‍ വീട്ടില്‍

ഹൂസ്റ്റണ്‍: റിവര്‍ സ്റ്റോണ്‍ ഒരുമയുടെ പ്രവര്‍ത്തനം ഗ്രേറ്റര്‍ ഹൂസ്റ്റണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണെന്നു ജഡ്ജ് ജൂലി മാത്യു. ഔവര്‍ റിവര്‍ സ്റ്റോണ്‍ മലയാളി അസോസിയേഷന്‍(ഒരുമ) 2024 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ജഡ്ജ് ജൂലി മാത്യു. തുടക്കം മുതലുള്ള ചിട്ടയായ പ്രവര്‍ത്തനം ശ്‌ളാഘനീയമാണെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

ഒരുമ പ്രസിഡന്റ് ജിസ് മാത്യു കിഴക്കേതില്‍ അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ കലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആദ്യ പ്രസിഡന്റ് ജോണ്‍ബാബു, മുന്‍കാല പ്രസിഡന്റുമാരായ ജോ തെക്കനേത്ത്, ആന്റു വെളിയേത്ത്, ജോബി ജോസ്, വിനോയ് കുര്യന്‍, ജോയ് പൗലോസ്, പയസ് ലൂക്കോസ്, പ്രിന്‍സ് ജേക്കബ്, സാനി ഇഞ്ചക്കല്‍, എല്‍ദോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുകള്‍, സ്വാഗതവും വൈസ് പ്രസിഡന്റ് റീനാ വര്‍ഗീസ് നന്ദിയും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments