Thursday, June 6, 2024

HomeNewsKeralaഏഴു വര്‍ഷമായി മുടക്കമില്ലാതെ ദുരിതാശ്വാസ നിധിയിലേക്ക്പണം നല്കുന്ന ആദര്‍ശെന്ന വിദ്യാര്‍ഥി മാതൃകയാവുന്നു

ഏഴു വര്‍ഷമായി മുടക്കമില്ലാതെ ദുരിതാശ്വാസ നിധിയിലേക്ക്പണം നല്കുന്ന ആദര്‍ശെന്ന വിദ്യാര്‍ഥി മാതൃകയാവുന്നു

spot_img
spot_img

കഴിഞ്ഞ ഏഴുവര്‍ഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന സംഭവനകള്‍ മുടക്കമില്ലാതെ നല്കുന്ന ആദര്‍ശ് മാതൃകയാവുന്നു .2016-ല്‍ താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്ന കാലം മുതല്‍ താന്‍ സ്വരൂപിക്കുന്ന ഒരു തുക മുടങ്ങാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് ആദര്‍ശ്. കഴിഞ്ഞ 18 ന് ആദര്‍ശ് കോഴിക്കോട് എത്തി. മുഖ്യമുഖ്യമന്ത്രിയുമായി വിദ്യാര്‍ത്ഥികളുടെ മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ .
മുഖാമുഖത്തില്‍ ആദര്‍ശ് മറ്റൊരു നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ ലഭ്യമാവേണ്ട മാനവവിഭവ ശേഷിയില്‍ കുറവ് സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് അഭ്യസ്തവിദ്യരായ യുവജനങ്ങളെ കേരളത്തില്‍ തന്നെ തൊഴിലിനായി പ്രാപ്തരാക്കണമെന്ന നിര്‍ദേശമാണ് ആദര്‍ശ് മുന്നോട്ടുവെച്ചത്. നിര്‍ദ്ദേശം എഴുതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്‌ലാത്താങ്കര സ്വദേശി ആര്‍ എ ആദര്‍ശ്.. നിലവില്‍ ധനുവച്ചപുരം വി.ടി.എം എന്‍എസ്എസ് കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിയാണ്.
2016 ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കേരളത്തെ നടുക്കിയതുപോലെ ആദര്‍ശിന്റെ മനസിനെയും ആകുലപ്പെടുത്തി. അന്ന് ജില്ലാ കലക്ടറുടെ പ്രസ്താവന ടിവിയില്‍ കണ്ടു, ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഉടന്‍ ഫണ്ട് നല്‍കും’. ഈ വാക്കുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആദര്‍ശ് അറിയുന്നത്. പിന്നീട് ആധ്യാപകരില്‍ നിന്ന് ചോദിച്ചറിയുകയും മറ്റുള്ളവര്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവനയായി നല്‍കാം എന്നും മനസ്സിലാക്കിയ ആദര്‍ശ് പോസ്റ്റ്ഓഫീസ് മുഖേന പണം അയക്കുകയുമായിരുന്നു. ആദ്യമായി ആ അഞ്ചാം ക്ലാസുകാരന്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന 10 രൂപയാണ് അയച്ചത്. മാസം തോറും കൃത്യമായി ഇത്തരത്തില്‍ തുക അയക്കുന്ന ആളെ പറ്റി മുഖ്യമന്ത്രിയും അന്വേഷിച്ചു. പിന്നീട് നേരിട്ടു വിളിച്ചു അനുമോദനപത്രവും നല്‍കി.

ആദര്‍ശ് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രളയം കേരളത്തെ ഉലച്ച സാഹചര്യത്തില്‍ സ്വന്തമായി സര്‍ക്കാരിനു മുമ്പില്‍ വെച്ച ആശയമായിരുന്നു മണി ബോക്‌സ് പ്രോജക്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായി സ്‌കൂളുകളില്‍ മണി ബോക്‌സ് സ്ഥാപിക്കുകയെന്ന ഒന്‍പതാംക്ലാസുകാരന്റെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരവും നല്‍കി. ഇതുവഴി 2.81 കോടി രൂപ സമാഹരിച്ചതായി ആദര്‍ശ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments