കോപ്പന്‍ഹേഗന്‍: കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെയെത്തിയതിന് ശേഷം കാനഡയെ അമേരിക്കയുടെ 57ാംമത്തെ സംസ്ഥാനമാക്കാമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. പനാമ കനാല്‍ ഏറ്റെടുക്കുമെന്നും, ഗ്രീന്‍ലാന്‍ഡ് വാങ്ങുമെന്നുമടക്കം നിരവധി പ്രഖ്യാപനങ്ങളും ഇതിനൊപ്പം തന്നെ ട്രംപ് നടത്തിയിരുന്നു. എന്നാല്‍ ഗ്രീന്‍ലാന്റ് ഉടമസ്ഥതയിലുള്ള ഡെന്‍മാര്‍ക്ക് ഇപ്പോള്‍ ഈ വിഷയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ്. വേണമെങ്കില്‍ യുഎസില്‍ നിന്ന് കാലിഫോര്‍ണിയ തങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞു കൊണ്ട് ഒരു ആക്ഷേപഹാസ്യ ഹര്‍ജി ഡെന്‍മാര്‍ക്ക് തയ്യാറാക്കി 2 ലക്ഷത്തിലധികം ഡെന്‍മാര്‍ക്ക് പൗരന്‍മാരാണ് ഈ ഹര്‍ജിയില്‍ ഒപ്പു വച്ചത്.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ഭൂപടം നോക്കി ചിന്തിച്ചിട്ടുണ്ടോ ഡെന്‍മാര്‍ക്കിന് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ, കൂടുതല്‍ സൂര്യപ്രകാശം, ഈന്തപ്പനകള്‍, റോളര്‍ സ്‌കേറ്റുകള്‍’. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു അവസരം ലഭിച്ചിരിക്കുകയാണ് അതെ നമുക്ക് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് കാലിഫോര്‍ണിയ വാങ്ങാം നിവേദനത്തില്‍ ഇങ്ങനെ എഴുതി. പെറ്റീഷന്റെ വെബ്‌സൈറ്റിന് മുകളില്‍ മേക്ക് കാലിഫോര്‍ണിയ ഗ്രേറ്റ് എഗൈന്‍ എന്ന മുദ്രാവാക്യവും എഴുതിചേര്‍ത്തിട്ടുണ്ട്. കാലിഫോര്‍ണിയയെ എന്തു കൊണ്ട് ന്യൂ ഡെന്‍മാര്‍ക്ക് ആക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ കാരണങ്ങളും അതില്‍ എഴുതിചേര്‍ത്തിട്ടുണ്ട്.
കാലിഫോര്‍ണിയ ഡെന്‍മാര്‍ക്കിന്റെ ഭാ?ഗമായാല്‍ ഹോളിവുഡിലേക്ക് ഹൈജും ബെവര്‍ലി ഹില്‍സിലേക്ക് ബൈക്ക് ലെയിനുകളും എല്ലാ തെരുവുകളിലേക്കും ഓര്‍?ഗാനിക് സ്‌മോറെബ്രൂഡും ഞങ്ങള്‍ കൊണ്ടുവരും ഡെന്‍മാര്‍ക്ക് പറഞ്ഞു. നിയമവാഴ്ച, സാര്‍വ്വത്രിക ആരോഗ്യസംരക്ഷണം, വസ്തുതാധിഷ്ഠിത രാഷ്ട്രീയം എന്നിവയ്‌ക്കെല്ലാം ഇത് ബാധകമായേക്കാം.
കാലിഫോര്‍ണിയയെ യൂണിയനിലെ ഏറ്റവും മോശം സംസ്ഥാനമെന്നാണ് ട്രംപ് അഭിസംബോധന ചെയ്തിരുന്നത്. കാലിഫോര്‍ണിയയിലെ നേതാക്കളുമായി കാലങ്ങളായി ട്രംപ് വഴക്കടിയ്ക്കുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ 50 മില്യണ്‍ ഡോളര്‍ അനുവദിച്ച് നല്‍കിയിരുന്നു. ലോസ് ആഞ്ചലസിലെ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയ്ക്ക് അനുവദിക്കുന്ന ഫണ്ട് തടയാനുള്ള നടപടി താന്‍ സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
സാമ്പത്തിക സുരക്ഷയ്ക്കായി യുഎസിന് സ്വയംഭരണ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2019 മുതല്‍ ഗ്രീന്‍ലന്‍ഡ് വാങ്ങണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നുണ്ട്. ആര്‍ട്ടിക് ദ്വീപ് എണ്ണ, വാതകം, പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂറ്റന്‍ മഞ്ഞുപാളികളും ഹിമാനികളും ഉരുകുമ്പോള്‍ ഇവ ലഭ്യമായിത്തുടങ്ങും. ഹിമാനികളും മഞ്ഞും ഉരുകുന്നതോടെ പുതിയ കപ്പല്‍ ഗതാഗത മാര്‍ഗങ്ങളും തുറക്കും.
ജനുവരിയില്‍ ഡെന്‍മാര്‍ക്കിലെ ഒരു ടെലിവിഷനില്‍ സംസാരിക്കവെ, ഗ്രീന്‍ലന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല എന്ന് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ പറഞ്ഞു, ”ഡാനിഷ് സര്‍ക്കാരിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍, ഗ്രീന്‍ലന്‍ഡ് ഗ്രീന്‍ലന്‍ഡുകാരുടേത് മാത്രമാണെന്നും മെറ്റ് ഫ്രെഡറിക്‌സെന്‍ കൂട്ടിച്ചേര്‍ത്തു.ഞങ്ങള്‍ ഗ്രീന്‍ലന്‍ഡുകാരാണ്. ഞങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ താല്‍പ്പര്യമില്ല. ഞങ്ങള്‍ക്ക് ഡാനിഷ് ആകാനും താല്‍പ്പര്യമില്ല. ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കുന്നത് ഗ്രീന്‍ലന്‍ഡാണ്.” ഈ വര്‍ഷം ആദ്യം ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ സന്ദര്‍ശനത്തിന് മറുപടിയായി ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ പറഞ്ഞു.
കാലിഫോര്‍ണിയ വാങ്ങാനുള്ള ഡാനിഷ് ഹര്‍ജി ഒരു തമാശയാണെങ്കിലും ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള യുഎസിന്റെ ശ്രമം വളരെ ഗൗരവമുള്ളതാണ് ജോര്‍ജിയയുടെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ബഡ്ഡി കാര്‍ട്ടര്‍, ഗ്രീന്‍ലന്‍ഡ് വാങ്ങുന്നതിന് അംഗീകാരം നല്‍കുന്നതിനും അതിനെ ”റെഡ്, വൈറ്റ്, ബ്ലൂലാന്‍ഡ്” എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുമുള്ള ഒരു ബില്‍ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു.