ഹൂസ്റ്റൺ: സൗത്ത് ഗോവയിൽനിന്നുള്ള ജോൺ ഡയസ് നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ വി സ്റ്റോപ്പ് ഫുഡ് മാർട്ടിൽ വെടിയേറ്റ് മരിച്ചു.
ഹോംസ്റ്റെഡ് റോഡിന്റെ 6500 ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഫുഡ് മാർട്ടിൽ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ച്, തോക്കുധാരി സിഗരെറ്റിനുള്ള പണം നൽകാനായി കൗണ്ടറിലെത്തിയപ്പോൾ, ജോണിനോട് ശബ്ദം താഴ്ത്തിഎന്തോ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
മുഖത്ത് വെടിയേറ്റതായി തോന്നിയ ജീവനക്കാരനെ ഉപഭോക്താക്കൾ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ ഓഫീസ് പരിസരത്തേക്ക് ഓടിക്കയറി വാതിൽ പൂട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു.
അക്രമി സംഭവസ്ഥലത്ത് നിന്ന് സമീപത്തെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് കാൽനടയായി രക്ഷപ്പെട്ടതായി സംശയിക്കുന്നു.
ഡയസിന്റെ മരണത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദുഃഖം രേഖപ്പെടുത്തി