Saturday, July 27, 2024

HomeAmericaഡി.വി.എസ്.സി വോളിബോള്‍ ടൂര്‍ണമെന്റ്: കേരള സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാര്‍

ഡി.വി.എസ്.സി വോളിബോള്‍ ടൂര്‍ണമെന്റ്: കേരള സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാര്‍

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് നടത്തിയ ആറാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി. ഗ്രെയ്‌സ് പെന്റക്കോസ്റ്റല്‍ ചര്‍ച്ച് റണ്ണര്‍ അപ് ആയി.

ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2023 മാര്‍ച്ച് 4 ശനിയാഴ്ച്ച ഉച്ചക്ക് 1:00 മണി മുതല്‍ നടന്ന പ്രാഥമികറൗണ്ട് മല്‍സരങ്ങളില്‍ കേരള സ്‌ട്രൈക്കേഴ്‌സ്, ഡി വി എസ് സി, ഗ്രെയ്‌സ് പെന്റക്കോസ്റ്റല്‍ ചര്‍ച്ച്, യു. ഡി. സ്‌ട്രൈക്കേഴ്‌സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 4 വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു.

അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ വിജയിച്ച കേരള സ്‌ട്രൈക്കേഴ്‌സിക്കുവേണ്ടി എമില്‍ സാം, ജിതിന്‍ പോള്‍, റോഹന്‍ നൈനാന്‍, സുബിന്‍ ഷാജി, എബിന്‍ ചെറിയാന്‍, മൈക്കിള്‍, ജോയല്‍, ജോര്‍ജ് എന്നിവരാണ് കളിച്ചത്.

ജോര്‍ജ് എം. വി. പി ആയും, സ്റ്റെഫാന്‍ വര്‍ഗീസ് ബെസ്റ്റ് ഒഫന്‍സ് പ്ലെയര്‍ ആയും, എമില്‍ സാം ബെസ്റ്റ് ഡിഫന്‍സ് ആയും, ജിതിന്‍ പോള്‍ ബെസ്റ്റ് സെറ്റര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ഡേവിഡ് സാമുവേല്‍ (സ്റ്റേറ്റ് ഫാം) നല്‍കി ആദരിച്ചു. റണ്ണര്‍ അപ് ആയ ഗ്രെയ്‌സ് പെന്റക്കോസ്റ്റല്‍ ടീമിന് വൈ. യോഹന്നാന്‍ മെമ്മോറിയല്‍ ട്രോഫി ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രസിഡന്റും, ഫിലാഡല്‍ഫിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനുമായ എം. സി. സേവ്യറും കാഷ് അവാര്‍ഡ് ജോണ്‍സണ്‍ യോഹന്നാനും സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയവര്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു.

അലന്‍ മനോജ്, അലന്‍ സ്റ്റീഫന്‍, സോജന്‍ തോട്ടക്കര എന്നിവര്‍ക്ക് ഡി വി എസ് സി സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരമായിരുന്ന സുജാത സെബാസ്റ്റ്യന്‍ സമ്മാനിച്ചു.
മൂന്നു പതിറ്റാണ്ടിലധികം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ് പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിരുന്ന സ്‌പോര്‍ട്ട്‌സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്.

ടൂര്‍ണമെന്റ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം (ഹൈസ്‌കൂള്‍ കായികാധ്യാപകന്‍) എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കണ്‍വീനര്‍ക്കൊപ്പം എം. സി. സേവ്യര്‍, എബ്രാഹം മേട്ടില്‍, ബാബു വര്‍ക്കി, സതീഷ്ബാബു നായര്‍ എന്നിവര്‍ ടൂര്‍ണമെന്റു കോര്‍ഡിനേറ്റു ചെയ്യുന്നതില്‍ സഹായികളായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments