Monday, December 2, 2024

HomeAmericaമാനസിക പുനർജീവന ശില്പശാല ഡാളസിൽ ഏപ്രിൽ 22 ശനിയാഴ്ച

മാനസിക പുനർജീവന ശില്പശാല ഡാളസിൽ ഏപ്രിൽ 22 ശനിയാഴ്ച

spot_img
spot_img

ഷാജി രാമപുരം

ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (RAC) നേതൃത്വത്തിൽ കുടുംബ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന മാനസിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം നൽകാം എന്ന ലക്ഷത്തോടെ മാനസിക പുനർജീവന ശില്പശാല ഡാളസിൽ നടത്തപ്പെടുന്നു.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (11550 Luna Rd, Farmers Branch, Texas, 75234) ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടുന്ന ശില്പശാലയിൽ ഈ മേഖലയിൽ വിദഗ്ധരായ ഡോ. സിനി എബ്രഹാം (ഡാളസ് ), ബെറ്റ്സി ചാക്കോ (ന്യൂയോർക്ക് ), സാം ജോൺ (ഡാളസ്) എന്നിവർ നേതൃത്വം നൽകും.

12 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ ശില്പശാലയിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തപ്പെടുന്ന മാനസിക പുനർജീവന ശില്പശാല അനേകർക്ക് സാന്ത്വനം നൽകുന്ന ഒരു വേദിയാണന്ന് ഭദ്രസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

ഭദ്രാസന കോർഡിനേറ്റർന്മാരായ റവ. ജെയ്സൺ എ. തോമസ്, ടോം ഫിലിപ്പ്, റവ. ജോബി ജോൺ (സൗത്ത് വെസ്റ്റ്‌ റീജയണൽ ആക്ടിവിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ്), റവ.സോനു വർഗീസ് (ഭദ്രാസന യംങ്‌ ഫാമിലി ഫെലോഷിപ് വൈസ് പ്രസിഡന്റ് ) എന്നിവർ ഈ ശില്പശാലയുടെ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

റവ.ജോബി ജോൺ 469 274 2683

റവ. വൈ. അലക്സ്‌ 214 886 4532

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments