Sunday, May 19, 2024

HomeAmericaശ്രീനാരായണ ഗുരുമിഷൻ്റെ വിഷു ആഘോഷവും മെഗാ റാഫിൾ ഡ്രോയും ഹൂസ്റ്റണിൽ നടന്നു

ശ്രീനാരായണ ഗുരുമിഷൻ്റെ വിഷു ആഘോഷവും മെഗാ റാഫിൾ ഡ്രോയും ഹൂസ്റ്റണിൽ നടന്നു

spot_img
spot_img

ഹൂസ്റ്റൺ: തെക്കേ അമേരിക്കയിലെ തന്നെ സുപ്രിസിദ്ധമായ ശ്രീ നാരായണ പ്രസ്ഥാനങ്ങളിലൊന്നായ ശ്രീ നാരായണ ഗുരു മിഷൻ (എസ് എൻ ജി എം) വിഷു ആഘോഷവും ആസ്ഥാന മന്ദിര നിർമ്മാണഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടത്തിയ മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും വിപുലമായ പരിപാടികളോടെ ഇക്കഴിഞ്ഞ വിഷു ദിനത്തിൽ ഹൂസ്റ്റണിൽ നടന്നു.

രാവിലെ, ഗുരുമന്ദിരത്തിൽ തയ്യാറാക്കിയ വിഷുക്കണി ദർശനത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് എസ് എൻ ജി എം പ്രസിഡണ്ട് അഡ്വക്കേറ്റ് അനിയൻ തയ്യിലും സെക്രട്ടറി ഷൈജി അശോകനും ചേർന്ന് നേതൃത്വം നൽകി. പ്രത്യക പ്രാർഥനാശേഷം എല്ലാവർക്കും മുതിർന്ന അംഗം എം കെ ബാബുരാജ് വിഷു കൈനീട്ടം നൽകി ആശീർവദിച്ചു. തുടർന്ന് വയൽവാരം വനിതാസംഗം ഒരുക്കിയ സ്വാദിഷ്ഠമായ വിഷു സദ്യയും നടന്നു.

വൈകിട്ട് അഞ്ചുമണിക്ക് ശ്രീനാരായണ നഗറിൽ ( ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ ) നടന്ന മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഹ്യുസ്റ്റണിലെ മുൻനിര കലാപ്രതിഭകളുടെ പ്രകടനങ്ങൾ ആസ്വാദകർക്ക് ദ്രശ്യ ചാരുത നൽകി. യുവ അവതാരകരായ അരവിന്ദ് സേതുവും, കൃഷ്ണ ലതീഷും, സുപ്രസിദ്ധ അഭിഭാഷകയും അവതാരകയുമായ അഷിതാ ഷിയാസും ചേർന്നപ്പോൾ അവതരണകലയുടെ നൂതന ശൈലി പിറക്കുകയായിരുന്നു. തുടർന്ന് ഏഴുമണിക്ക്, എസ് എൻ ജി എം പ്രസിഡണ്ട് അഡ്വക്കേറ്റ് അനിയൻ തയ്യിലിൻ്റെ അദ്ധ്യക്ഷതയിൽ, സെക്രട്ടറി ഷൈജി അശോകൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുസമ്മേളനം ബഹുമാനപ്പെട്ട മിസൂറി സിറ്റി മേയർ റോബിൻ ജെ. ഇലക്കാട്ട് ഉത്‌ഘാടനം ചെയ്തു.

അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനകളുടെ അവിഭാജ്യ ഘടകമായി ശ്രീനാരായണ പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു എന്നും അത് ഗുരുദേവ ദർശനത്തിലൂടെ ആർജിച്ചെടുത്ത കലർപ്പില്ലാത്ത സ്നേഹത്തിൻറെ പ്രസക്തികൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് . സുരേന്ദ്രൻ കെ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി.

മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ആശയപരമായ പരമായ വിയോജിപ്പുകൾ ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കുക വഴി കൂടുതൽ ഉന്നതിയിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്സസിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകയും ടെലിവിഷൻ റേഡിയോ അവതാരകയുമായ രേഷ്മ വിനോദ് പൊതുസമ്മേളനത്തിൻറെ എം സി ആയി. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൻ (MAGH ) ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, പ്രസിഡണ്ട് മാത്യുസ് മുണ്ടയ്ക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, കേരളാ ഹിന്ദു സൊസൈറ്റി (KHS) പ്രസിഡണ്ട് സുനിൽ നായർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിശിഷ്ട അതിഥികൾക്കും മെഗാ റാഫിൾ സ്പോൺസർമാരായ, സുരേഷ് രാമകൃഷ്ണൻ (APNA Bazar ), വിഷ്ണു ഭാസി (Texas Institute ഓഫ് Career and Technology), സന്തോഷ് കുമാർദാസ് (Nisha Transport LLC), വിനോദ് വാസുദേവൻ എന്നിവരെയും യോഗം ആദരിച്ചു.

മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട കൊറോള കാർ കല വിഷ്ണുവിൻ്റെ കുടുംബാംഗങ്ങൾ ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ സദസ്സ് അക്ഷരാർഥത്തിൽ ഹർഷാരവങ്ങളുടെ നിലക്കാത്ത വേദിയായി മാറി. എസ് എൻ ജി എം വൈസ് പ്രസിഡണ്ട് ഉണ്ണി മണപ്പുറത്തിൻ്റെ നന്ദി പ്രസംഗത്തോടെ പരിപാടികൾക്ക് തിരശീല വീണു. പൊതുജനങ്ങൾക്കായി പരമ്പരാഗത രീതിയിലുള്ള നാടൻ തട്ടുകടയും രാത്രി ഭക്ഷണവും സൗജന്യമായിരുന്നു.ആഘോഷ പരിപാടികൾക്ക് രാഹുൽ നെടുമറ്റം, ജോളി ജോർജ്, മനോജ് ഗോപി, സ്മൃതി മോഹൻ, അനിതാ മധു, ജയശ്രീ നാരായണൻ, രാജീവ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments