ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ടും ചീട്ടുകളി എന്ന വിനോദത്തെ ഏറെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന യശഃശരീരനായ ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം അന്തര്‍ദ്ദേശീയ ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു.
ഹൂസ്റ്റണ്‍ കെ.സി.എസിന്റെ ആഭിമുഖ്യത്തിലും സംഘടനയിലെ സീനിയേഴ്‌സ് സംഗമമായ ബി.വൈ.ഒ.എല്‍-ന്റെ (ബെസ്റ്റ് ഇയേഴ്‌സ് ഓഫ് ലൈഫ്) നേതൃത്വത്തിലും 56, 28 ഇനങ്ങളിലാണ് മത്സരം നടത്തപ്പെടുന്നത്. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ മെയ് 10-ന് ശനിയാഴ്ചയാണ് മത്സരം നടത്തപ്പെടുന്നത്. 56 ഇനത്തിലെ വിജയികള്‍ക്ക് 1500 ഡോളര്‍ സമ്മാനമായി ലഭിക്കും.
രണ്ടു മുതല്‍ നാലു വരെ സ്ഥാനം ലഭിക്കുന്നവര്‍ക്ക് 900, 600, 300 ഡോളര്‍ വീതം സമ്മാനം ലഭിക്കുന്നതാണ്. 28 ഇനത്തിലെ വിജയികള്‍ക്ക് 900 ഡോളറാണ് സമ്മാനത്തുക. രണ്ടു മുതല്‍ നാലു വരെ സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 600, 300, 150 ഡോളര്‍ വീതം സമ്മാനമായി ലഭിക്കും.
56 ഇനത്തിലെ ഒരു ടീമിന് 300 ഡോളറും 28 ഇനത്തിലെ ഒരു ടീമിന് 150 ഡോളറുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്പര്യമുള്ള എല്ലാ ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 9-ന് രജിസ്‌ട്രേഷന്‍ അവസാനിക്കും.
വിശദവിവരങ്ങള്‍ക്ക്: ജോണി മക്കോറ (281) 3867472, ചാക്കോ പാലക്കാട്ട് (713) 4499835, ടിജി പള്ളിക്കിഴക്കേതില്‍ (832) 2366863, ബേട്ടി സൈമണ്‍ വേലിയാത്ത് (832) 6271553, തോമസ് ഐക്കരേത്ത് (713) 4443025, ടോണി മഠത്തില്‍ത്താഴെ (713) 3853634.