ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കാത്തലിക് സൊസൈറ്റിയുടെ (Houston KCS) മുന്‍ പ്രസിഡന്റും ചീട്ടുകളി എന്ന വിനോദത്തെ ഏറെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന യശ ശരീരനായ ശ്രീ ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ സ്മരണാര്‍ത്ഥം അന്തര്‍ദേശീയ ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു. ഹ്യൂസ്റ്റണ്‍ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലും സംഘടനയിലെ സീനിയേഴ്‌സ് സംഘവുമായ BYOL (ബസ്റ്റ് years ഓഫ് ലൈഫ്) നേതൃത്വത്തിലും ആണ് 56, 28 ഇനങ്ങളില്‍ ആവേശകരമായ ചീട്ടുകളി മത്സരം ഒരുക്കുന്നത്.
ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് മെയ് 10-ാം തീയതി ശനിയാഴ്ചയാണ് മത്സരം അരങ്ങേറുന്നത്. 56 ഇനത്തിലെ വിജയികള്‍ക്ക് 1,500 ഡോളര്‍ സമ്മാനമായി ലന്‍കും. രണ്ടു മുതല്‍ നാലുവരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം $ 900, $ 600, $ 300 വീതം സമ്മാനം ലഭിക്കുന്നതാണ്.
28 ഇനത്തിലെ വിജയികള്‍ക്ക് 900 ഡോളറാണ് സമ്മാനത്തുക. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങള്‍ എത്തുന്നവര്‍ക്ക് യഥാക്രമം $ 600 $ 300 $ 150 സമ്മാനമായി ലഭിക്കും. 56 ഇനത്തിലെ ഒരു ടീമിന് 300 ഡോളറും 28 ഇനത്തിലെ ഒരു ടീമിന് 150 ഡോളറും ആണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ള ടീമുകള്‍ക്കെല്ലാം മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 9-ന് രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണി മക്കോറ: (281) 386 7472
ചാക്കോ പാലക്കാട്ട്: (713) 449 9835
ടിജി പള്ളികിഴക്കേതില്‍: (832) 236 6863
ബേട്ടി സൈമണ്‍ വേലിയാത്ത്: (832) 627 1553
തോമസ് ഐക്കരെതത്: (713) 444 302
ടോണി മഠത്തില്‍താഴെ: (713) 385 3634