ഹാരീസ്ബര്‍ഗ് (പെന്‍സില്‍വാനിയ): പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോയുടെ വസതിക്ക് അക്രമി തീവെച്ച സംഭവത്തില്‍ പോലീസിന് വന്‍ സുരക്ഷാ വീഴ്ച്ച. മുഴുവന്‍ സമയവും സുരക്ഷ നല്‌കേണ്ട ഗവര്‍ണറുടെ വസതിയില്‍ മുഴുവന്‍ സമയ സുരക്ഷ വേണമെന്നിരിക്കെ അക്രമി വീട് കുത്തിത്തുറന്ന് രണ്ട് മുറികള്‍ക്ക് തീയിടുകയായിരുന്നു.ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അക്രമി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഗവര്‍ണറുടെ വീട്ടില്‍ കയറിയത്. ചുറ്റിക ഉപയോഗിച്ച് താഴത്തെ നിലയിലെ
ജനാലകള്‍ തകര്‍ത്ത് അകത്തുകയറിയ അക്രമി രണ്ട് മുറികള്‍ക്ക് തീയിട്ട ശേഷം രക്ഷപെടുകയായിരുന്നു. ഗവര്‍ണര്‍ക്ക് നേരേ ആക്രമണം നടത്താനായി എത്തിയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ആക്രമണം നടത്തിയ കോഡി ബാമര്‍ എന്ന 38 വയസുകാരന്‍ ഒടുവില്‍ സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു.
മുന്‍ പോലീസ് കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇ്ത്തരത്തില്‍ ഗവര്‍ണറുടെ വസതിയില്‍ കടന്നു കയറിയ സംഭവത്തില്‍ അത്ഭുതം തോന്നുന്നതായി മുന്‍ പോലീസ് കമ്മീഷ്ണറായിരുന്ന ഗ്ലെന്‍ വാള്‍പ്പ് പ്രതികരിച്ചു. ഗവര്‍ണര്‍ തന്റെ കുടുംബാംഗങ്ങളോടൊപ്പം മണിക്കൂറുകള്‍ക്ക് മുമ്പ് വിശ്രമിച്ച മുറികള്‍ക്ക് നേരെയാണ് ആക്രമി തീയിട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബാമര്‍ സംസ്ഥാന പോലീസില്‍ കീഴടങ്ങിയതായി അധികൃതര്‍ പറഞ്ഞു. നരഹത്യാ ശ്രമം, തീവയ്പ്പ്, കവര്‍ച്ച, തീവ്രവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുത്തതായി ഡൗഫിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് തിങ്കളാഴ്ച പറഞ്ഞു.