Saturday, July 27, 2024

HomeAmericaഅമേരിക്കയില്‍ ഗ്യാസ് വില കുതിക്കുന്നു ഗ്യാലന് 3.04 ഡോളര്‍

അമേരിക്കയില്‍ ഗ്യാസ് വില കുതിക്കുന്നു ഗ്യാലന് 3.04 ഡോളര്‍

spot_img
spot_img

പി.പി. ചെറിയാന്‍

ഡാലസ്: വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു. 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകള്‍ ഈടാക്കുന്നത്. 2.53 ഡോളറില്‍ നിന്നും ഗ്യാലന്‍ ഗ്യാസിന്റെ വില 3.04 ഡോളറായി വര്‍ധിച്ചു. വെസ്റ്റേണ്‍, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കലിഫോര്‍ണിയായില്‍ ഗ്യാസിന്റെ വില 4.18 ഡോളറും, വാഷിംഗ്ടണ്‍ ഡിസി 3.17 ഡോളറുമാണ്. ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും ഗ്യാസിന്റെ വില വര്‍ധിച്ചിട്ടുണ്ട്. മൂന്നു ഡോളറിനടുത്താണ് ആവറേജ് ഗ്യാസിന്റെ വില.

കൊളോണിയല്‍ പൈ ലൈന്‍ സൈബര്‍ അറ്റാക്കിനു വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാന്‍ ഇടയായതെന്ന് എഎഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്കലഹോമ സംസ്ഥാനത്ത് വില വര്‍ധിച്ചിട്ടില്ല എന്നു മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നു.

34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാല്‍ മെമ്മോറിയല്‍ ഡെ പോലുള്ള അവധി ദിനങ്ങളില്‍ വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല.

നാഷണല്‍ അവരേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.06 ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 1.04 ഡോളര്‍ വര്‍ധന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments