പി.പി. ചെറിയാന്‍
കലിഫോര്‍ണിയ: കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത സംസ്ഥാനത്തെ 12 മില്യന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുദേശിച്ചു ഓരോരുത്തര്‍ക്കും 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡുകളും വലിയ സമ്മാനപദ്ധതിയും പ്രഖ്യാപിച്ച് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ നൂസം. 116.5 മില്യണ്‍ ഡോളറിന്റെ സമ്മാനം പത്തുപേര്‍ക്ക് നല്‍കുന്നതിനാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റേതൊരു സംസ്ഥാനം നല്‍കുന്നതിലും വലിയ തുകയാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 27 വ്യാഴാഴ്ചയായിരുന്നു ഗവര്‍ണറുടെ പുതിയ ഉത്തരവ്.
സംസ്ഥാനത്തെ 20 മില്യണ്‍ പേര്‍ക്ക് ഭാഗീകമായി വാക്‌സീന്‍ ലഭിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന 12 മില്യന്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കി കൊറോണയെ പ്രതിരോധിക്കുന്നതിനാണ് ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം. 50 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് ഗ്രോസറി സ്റ്റോറില്‍ ഉപയോഗിക്കാവുന്നതാണ്. ഗവര്‍ണറുടെ ഉത്തരവുവന്നതോടെ കൂടുതല്‍ പേര്‍ വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുന്നോട്ടു വന്നു തുടങ്ങി.
ജൂണ്‍ 15 ന് സംസ്ഥാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും സാമൂഹിക അകലവും മാസ്ക്കും വേണ്ടിവരില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ജൂണ്‍ പതിനഞ്ചിനാണ് സമ്മാന നറുക്കെടുപ്പ്. വാക്‌സിനേറ്റ് ചെയ്ത 10 പേര്‍ക്ക് 1.5 മില്യണ്‍ വീതവും, മുപ്പത് പേര്‍ക്ക് 50,000 ഡോളറും ലഭിക്കും. സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് അക്കൗണ്ടില്‍ നിന്നാണ് സമ്മാനതുക നല്‍കുക. 12 വയസ്സിനു മുകളിലുള്ള 34 മില്യണ്‍ കലിഫോര്‍ണിയന്‍സില്‍ 63% പേര്‍ക്ക് വാക്‌സീന്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.