Thursday, March 28, 2024

HomeAmericaയുഎസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

യുഎസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: ജനുവരി ആറിന് യുഎസ് കാപ്പിറ്റോളില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഗൂഡാലോചനാകുറ്റം ചാര്‍ത്തിയിട്ടുള്ള ഡോണള്‍ഡ് ട്രംപ്, ട്രംപിന്റെ പേര്‍സണല്‍ ലോയര്‍ റൂഡി ഗുലിയാനി എന്നിവരുടെ പേരിലുള്ള കേസുകള്‍ ഡിസ്മിസ് ചെയ്യണമെന്ന് ഇരുവരും ഫെഡറല്‍ ജഡ്ജിയോടു ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ചു അപേക്ഷ ജഡ്ജിയുടെ മുമ്പില്‍ ഇരുവരും സമര്‍പ്പിച്ചത്.

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിക്കുന്നതിനാണ് കാപ്പിറ്റോള്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ട്രംപിനെതിരെയുള്ള ലോ സൂട്ടില്‍ ആരോപിച്ചിരുന്നത്. മിസിസിപ്പിയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ബെന്നി തോംപ്‌സണ്‍ ഉള്‍പ്പെടെ 10 ഡമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചു ഇരുവര്‍ക്കെതിരെ ലോ സൂട്ട് ഫയല്‍ ചെയ്തിരുന്നത്.

ഫസ്റ്റ് അമന്റ്‌മെന്റിന്റെ പരിരക്ഷ ജനുവരി ആറിന് മുമ്പു നടത്തിയ റാലിക്ക് ഉണ്ടെന്നും ഇരുവരും വാദിച്ചു. സമാധാനപരമായും ദേശഭക്തിയോടും കൂടിയാകണം റാലിയും പ്രകടനവുമെന്ന് ട്രംപ്, റാലിയെ അഭിസംബോധന ചെയ്തു ട്രംപ് പ്രസംഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ലോയര്‍ ജെസ്സി ബിന്നല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തില്‍ പറയുന്നു.

യുഎസ് സെനറ്ററില്‍ കാപ്പിറ്റോള്‍ അക്രമണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന ഡമോക്രാറ്റ് ആവശ്യത്തെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments