Friday, October 11, 2024

HomeUS Malayaleeപമ്പയുടെ മാതൃദിനാഘോഷവും ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവും വര്‍ണ്ണാഭമായി

പമ്പയുടെ മാതൃദിനാഘോഷവും ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവും വര്‍ണ്ണാഭമായി

spot_img
spot_img

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം ഇവ സംയുക്തമായിമെയ് 23-ന് ഞായറായാഴ്ച വൈകുന്നേരം 5-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.

പമ്പ പ്രസിഡന്റ്അലക്‌സ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യഅതിഥിയായിരുന്നു. ജോര്‍ജ്ജ് ഓലിക്കല്‍അതിഥികളെ സ്വാഗതംചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി മര്‍ട്ടീന വൈറ്റ് മുഖ്യപ്രഭാഷണം നടത്തി.

അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ അമ്മമാരെ പരിചയപ്പെടുത്തി. അമ്മമാരെ അനുമോദിച്ചുകൊണ്‍ട് പമ്പയുടെ യൂത്ത് പ്രതിനിധി ആഷ്‌ലിന്‍ ഡാനിയല്‍മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട് സംസാരിച്ച കുമാരി ആഷ്‌ലിന്‍ ഡാനിയല്‍് അമ്മമാരെ ഒരു ദിവസം മാത്രംസ്‌നേഹിച്ചാലുംആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു. അമ്മമാരെ പൂക്കളും സമ്മാനങ്ങളും നല്‍കിആദരിച്ചു.

കോവിഡ്മഹാമാരിയുടെ ഭീകരാവസ്ഥയില്‍ ആരോഗ്യസംരക്ഷണ നിയമ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനെ ആദരിക്കുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.

പമ്പയുടെ അംഗങ്ങളില്‍ ഉന്നത ബിരുദംകരസ്ഥമാക്കിയതോംസണ്‍ ചെറിയാന്‍ മെഡിക്കല്‍ ബിരുദം, ശോഭ ബാബു നിയമ ബിരുദംഎന്നിവരെ അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഫിലാഡല്‍ഫിയ സബര്‍ബന്‍ കൗണ്ടിയായ ഡെലവേറിലെ മില്‍ബണ്‍ ടൗണ്‍ഷിപ്പില്‍ കോണ്‍സ്റ്റബിള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവിജയിച്ച പി.കെസോമരാജനെ പമ്പ യോഗത്തില്‍ അനുമോദിച്ചു.

ആഘോഷ പരിപാടികളില്‍ആശംസകള്‍ നേരാന്‍ വിവിധ സംഘടനകളെ പ്രധിനിധികരിച്ച്‌സുധ കര്‍ത്ത (ഫൊക്കാന), സുമോദ് നെല്ലിക്കാല (ട്രൈസ്റ്റേറ്റ് കേരളഫോറം), ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), ഫാദര്‍ ഫിലിപ്പ് മോഡയില്‍ (ഓര്‍മ്മ), തോമസ്‌ജോയി (ഫ്രണ്‍ട്‌സ്ഓഫ്തരുവല്ല), മനോജ് ളാമണ്ണില്‍(ഫ്രണ്‍ട്‌സ് ഓഫ് റാന്നി), സുരേഷ് നായര്‍ (എന്‍.എസ്സ്.എസ്സ്. ഓഫ് പെന്‍സില്‍വേനിയ), സോഫി പാറപ്പുറം (പിയാനോ)എന്നിവരും എത്തിയിരുന്നു.

പൊതുസമ്മേളനത്തില്‍ ഈ അടുത്തനാളില്‍വിടവാങ്ങിയ അഭിവന്ദ്യ ശ്രേഷ്ടമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്മാര്‍ ക്രിസാസ്റ്റംതിരുമേനിയെ അനുസ്മരിച്ചുകൊണ്ടുള്ള പ്രമേയം അനിതജോര്‍ജ്ജും, പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിചെയര്‍മാനായിരുന്ന അറ്റോര്‍ണി ബാബുവറുഗീസിന്റെ ആകസ്മിക വേര്‍പാടിലുള്ള അനുശോചന പ്രമേയം സുധ കര്‍ത്തയും അവതരിപ്പിച്ചു.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ. ഈപ്പന്‍ ഡാനായല്‍ പൊതുയോഗം നിയന്ത്രിച്ചു. ജനറല്‍സെക്രട്ടറി ജോണ്‍ പണിക്കര്‍നന്ദി പ്രകാശനവും നടത്തി. റോണിവറുഗീസുംസുമോദ് നെല്ലിക്കാലയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാബു പാമ്പാടി, ജെസ്‌ലിന്‍ മാത്യു, പ്രസാദ്‌ബേബി, അനൂപ് അനു, ശോശാമ്മ ചെറിയാന്‍, ലീലാമ്മ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലൈല മാത്യു, രാജന്‍ സാമുവല്‍, വി.വി ചെറിയാന്‍,എ.എം ജോണ്‍ എന്നിവര്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments