Monday, December 23, 2024

HomeAmericaറഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം; യുഎസിനോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

റഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം; യുഎസിനോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

spot_img
spot_img

പി പി ചെറിയാൻ

വാഷിങ്ടൻ ∙ റഷ്യയെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ശനിയാഴ്ച യുഎസ് സെനറ്റ് ന്യൂനപക്ഷ നേതാവ് മിച്ച് മെക്കോണലിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സന്ദർശിച്ച റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലെൻസ്കി ഈ ആവശ്യം ഉന്നയിച്ചത്.

അമേരിക്കൻ ജനതയും അമേരിക്കയിലെ സുപ്രധാന രാഷ്ട്രീയ പാർട്ടികളും യുക്രെയ്നു നൽകുന്ന പിന്തുണയെ സെലെൻസ്കി പ്രത്യേകം അഭിനന്ദിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളേയും ജനാധിപത്യ മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നൽകുന്ന സഹായത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

രണ്ടാഴ്ച മുമ്പു ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ ഡമോക്രാറ്റിക് സംഘവും യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്റ്, സീനിയർ ഉപദേഷ്ടാക്കൾ എന്നിവരെ കീവിൽ സന്ദർശിക്കുന്നതിനും ചർച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മെക്കോണൽ പറഞ്ഞു.

മിച്ച് മെക്കോണലിനു പുറമെ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കൊളിൻസ്, ജോൺ ബറാസൊ, ജോൺ കോന്നൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. യുദ്ധം വിജയിക്കുന്നതുവരെ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കുമെന്ന് മിച്ചു മെക്കോണൽ ഉറപ്പു നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments