Friday, July 26, 2024

HomeAmericaഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു, മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ് സുഫ്രഗൻ...

ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു, മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ് സുഫ്രഗൻ മെത്രാപ്പോലീത്ത

spot_img
spot_img

പി.പി ചെറിയാന്‍

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു ചൊവാഴ്ച ആഘോഷിക്കുന്നു മുഖ്യാതിഥിയായി യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് ഐ പി എൽ ഭാരവാഹികൾ അറിയിച്ചു.അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തി ചേർന്നിരിക്കുന്ന
നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപൻ സഫ്രഗൻ മെത്രാപ്പോലീത്തയായതിനുശേഷം ആദ്യമായാണ് ഐ പി എല്ലിൽ പങ്കെടുക്കുന്നത് ചിക്കാഗോയിൽ നിന്നാണ് സന്ദേശം നൽകുകയെന്നും ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു .

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 9നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന യൂയാക്കിം തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments