Saturday, July 27, 2024

HomeAmericaഫോമാ മദേഴ്‌സ് ഡേ സ്പെഷ്യൽ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി

ഫോമാ മദേഴ്‌സ് ഡേ സ്പെഷ്യൽ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി

spot_img
spot_img

ജോസഫ് ഇടിക്കുള

ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദേഴ്‌സ് ഡേ സ്പെഷ്യൽ മ്യൂസിക് നൈറ്റ് അമ്മമാർക്ക് ഒരു നവ്യാനുഭവമായി, മെയ് 14 വൈകിട്ട് 8.30 ന് അരങ്ങേറിയ മദേഴ്‌സ് ഡേ ആഘോഷങ്ങളിൽ പ്രശസ്ത സിനിമാതാരം ശ്വേതാ മേനോൻ ആയിരുന്നു മുഖ്യാതിഥി, മിസോറി മേയർ റോബിൻ ഇലക്കാട്ട് പ്രത്യേക ക്ഷണിതാവ് ആയിരുന്നു, ഫോമാ കൾച്ചറൽ കമ്മറ്റി ചെയർമാൻ ബിജു തുരുത്തിമാലിൽ ചടങ്ങിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു, അമേരിക്കയിൽ ജനിച്ചു വളന്ന ഒൻപത് കുട്ടികളുടെ ഗാനങ്ങളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം, പരിപാടിയിൽ ശ്രോതാക്കളായി പങ്കെടുത്തവരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ഈ യുവ ഗായകരുടേത്, റിയാനാ ഡാനിഷ് ( സാൻ ഫ്രാൻസിസ്കോ ),
മാളവിക ബ്രിജേഷ് (സിയാറ്റിൽ), നിവേദ് അനൂപ് (വിർജീനിയ), ജെറിൻ ജോർജ് ( ന്യൂ ജേഴ്‌സി), അപർണ ഷിബു ( ന്യൂ യോർക്ക്), ജെസ്‌ലിൻ പാമ്പാടി ( ഫിലാഡൽഫിയ), അശ്വിക അനിൽ നായർ ( അറ്റലാന്റ), റേച്ചൽ ഉമ്മൻ ( ഫിലാഡൽഫിയ), ഋഷി മനോജ് ( അറ്റ്ലാന്റ) എന്നിവരായിരുന്നു മധുരതരമായ ഗാനങ്ങൾ ആലപിച്ചത്, ,
ചെയർമാൻ ബിജു തുരുത്തിമാലിൽ, വൈസ് ചെയർമാൻ പോൾസൺ കുളങ്ങര നാഷണൽ കമ്മറ്റി മെമ്പർ തോമസ് ഉമ്മൻ, സെക്രട്ടറി ഡാനിഷ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ അരങ്ങേറിയത്, അഷിത ശ്രീജിത്ത്, ജെസ്സി ജോർജ്, ഷീല ഷാജു എന്നിവരായിരുന്നു പരിപാടിയുടെ എം സിമാർ, സാജൻ മോളോപ്ലാക്കൽ ജാക്സൺ പൂയപ്പാടം എന്നിവരായിരുന്നു ടെക്നിക്കൽ ടീം.

ശ്വേതാ മേനോൻ, മേയർ റോബിൻ ഇലക്കാട്ട്, ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ ,ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, കൾച്ചറൽ കമ്മറ്റി സെക്രട്ടറി ഡാനിഷ് തോമസ് ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു.

https://www.facebook.com/groups/fomaagroup/permalink/6121439434570540/?mibextid=Nif5oz

വാർത്ത : ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments