Friday, March 29, 2024

HomeAmericaകവടിയാര്‍ രാജകൊട്ടാരത്തില്‍ കനേഡിയന്‍ നെഹ്രുട്രോഫിക്കു രാജോചിത അഭിനന്ദനം

കവടിയാര്‍ രാജകൊട്ടാരത്തില്‍ കനേഡിയന്‍ നെഹ്രുട്രോഫിക്കു രാജോചിത അഭിനന്ദനം

spot_img
spot_img

പ്രവാസി മലയാളികളുടെ കിരീടത്തിലെ പൊന്‍തൂവാലയ കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളിക്കു കവടിയാര്‍ രാജകുടുംബത്തിന്റെ അനുഗ്രഹങ്ങള്‍. തിരുവനതപുരത്തെ കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായി തമ്പുരാട്ടിയും കൊട്ടാരത്തിലെ നിയുക്ത രാജകുമാരന്‍ ആദിത്യ വര്‍മയും ഒന്നിച്ചു പങ്കെടുത്ത സദസ്സില്‍ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് രാജകൊട്ടാരത്തിന്റെ വകയായുള്ള അഭിനന്ദനവും ആശംസയും ഇരുവരും അറിയിച്ചു.

ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം ഇക്കഴിഞ്ഞ മാസം കവടിയാര്‍ കൊട്ടാരത്തിലെത്തിയാണ് ഇരുവരെയും സന്ദര്‍ശിച്ചത്. പ്രവാസലോകത്ത് നടത്തുന്ന ഈ വള്ളംകളിയെപെറ്റി നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ടെന്നും, ഇതു പ്രവാസി സമൂഹത്തിന്‍റെ തന്നെ എടുത്തു പറയത്തക്ക ഒരു മാതൃക ആണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ബ്രാംപ്ടന്‍ സമാജത്തിനുവേണ്ടിയും കനേഡിയന്‍ നെഹ്രുട്രോഫിക്കുവേണ്ടിയും പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം ഇരുവരെയും പൊന്നാട അണിയിച്ചു. സമാജം പ്രവര്‍ത്തകരുടെ സ്നേഹംശംസകള്‍ ഈ അവസരത്തില്‍ ഇരുവരെയും അറിയിച്ചതായി സമാജം ജെനറല്‍ സെക്രട്ടറി ബിനു ജോഷ്വായും ഓര്‍ഗനൈസിങ് സെക്രട്ടറി യോഗേഷ് ഗോപകുമാറും അറിയിച്ചു.

പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ പ്രചരണോത്ഘാടനം നേരത്തെ പ്രമുഖ മലയാളി വ്യവസായി ഡോ എം എ യൂസഫലി നിര്‍വഹിച്ചിരുന്നു.

പതിമൂന്നാമത് വള്ളംകളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഉത്ഘാടനം മേയ് 27 നു ബ്രാംപ്ടനിലെ കേരളാഹൌസില്‍ നടക്കുന്ന നാട്ടുകൂട്ടം എന്ന പ്രത്യേക ചടങ്ങില്‍ പ്രമുഖ മലയാളി വ്യവസായി മനോജ് കരത്തായില്‍ നിന്നും സ്വീകരിച്ചു നടത്തപ്പെടുന്നതാണെന്ന് സമജം ട്രഷറര്‍ ഷിബു ചെറിയാനും ജനറല്‍ സെക്രട്ടറി ലതാ മേനോനും അറിയിച്ചു.

എല്ലാ മാസത്തിന്റെയും അവസാന ശനിയാഴ്ച സമാജം സംഘടിപ്പിക്കുന്ന കുടുംബ സദസ്സാണു നാട്ടുകൂട്ടം.പുതുതായി കാനഡയില്‍ വന്നിട്ടുള്ള മലയാളികള്‍ക്ക് സമാജം പ്രവര്‍ത്തകരെ പരിചയപ്പെടാനും അവരുടെ കല പ്രതിഭകള്‍ പ്രകടിപ്പിക്കാനും കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമാകാനും ഈ അവസരം ഉപയോഗപ്രദമാകുമെന്നും നാട്ടുകൂട്ടം സംഘടകരായ അരുണ്‍ ശിവരാമന്‍, ജിതിന്‍ പുത്തന്‍വീട്ടില്‍, സണ്ണി കുന്നംപ്പിള്ളി,ഷിബു കൂടല്‍, വിബി എബ്രഹാം, ടി വി എസ് തോമസ്, നിവിന്‍ വില്‍ഫ്രെഡ്, അനീഷ് മാരാമറ്റം, മുരളീ പണിക്കര്‍, രേണു ജിമ്മി, ഷീല പുതുക്കേരില്‍, ഗോപകുമാര്‍ നായര്‍ , ഹരീ നാഥ് , സാജു തോമസ്,ജിറ്റോ ജോസ്,മനോജ് മനു, സഞ്ജ്ജയ് മോഹന്‍ എന്നിവര്‍ അറിയിച്ചു. 2010 കളില്‍ സമാജം “അയല്‍കൂട്ടം” എന്ന പേരില്‍ ഇതേപോലെ കുടുംബസംഗമം നടത്തിവന്നിരുന്നു. പുതുതായി ആരംഭിച്ച കേരള ഹൌസില്‍ ആണ് എല്ലാ മാസത്തിന്റെയും അവസാന ശനിയാഴ്ച നാട്ടുകൂട്ടം നടത്തപ്പെടുന്നത് (2055 Bovaird drive, Brampton)

പ്രവാസി മലയാളികളുടെ കിരീടത്തിലെ പൊന്‍തൂവാലയ കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളിക്കു നാളിതുവരെ ചെറുതും വലുതുമായ പങ്ക് വഹിച്ച എല്ലാ വ്യക്തികള്‍ക്കും,സംഘടനകള്‍ക്കും, അതിന്റെ നേതാക്കന്‍മാര്‍ക്കും,മുന്‍കാല സമാജം പ്രവര്‍ത്തകര്‍ , ടീംമുകള്‍ ഇതിനെ പൊത്സാഹിപ്പിച്ച മീഡിയ, ബ്ലോഗര്‍സു, സോഷ്യല്‍ മെഡിയയായിലും മറ്റും അഹോരാത്രം സഹായിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം ‍ നന്ദി പറയുന്നതോടൊപ്പം ഈ വര്‍ഷത്തെ വള്ളംകളി ഒരു വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹായ സഹകരങ്ങള്‍ ഉണ്ടാകണമെന്ന് വള്ളംകളിയുടെ സംഘാടകസമതിക്കുവേണ്ടിയും ബ്രാംപ്ടന്‍ മലയാളീ സമാജത്തിന് വേണ്ടിയും പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം അഭ്യര്‍ഥിച്ചു.

www.malayaleeassociation.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments