Sunday, June 16, 2024

HomeAmericaജോ ബൈഡനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സന്ദർശിച്ചു

ജോ ബൈഡനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സന്ദർശിച്ചു

spot_img
spot_img

വാഷിങ്ടൻ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സന്ദർശിച്ചു. ഇരുപത് മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിച്ചു.

2024 ജൂലൈ മാസത്തിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് പ്രസിഡന്റ് ജോ ബൈഡനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം, വളർച്ച എന്നിവയെ കുറിച്ച് വളരെ ആകാംക്ഷയോടെയാണ് അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചതെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുവാനും അവരുമായി മലയാളി സമൂഹത്തെക്കുറിച്ച് സംസാരിക്കുവാനും ഡോ. ബാബു സ്റ്റീഫന് കഴിഞ്ഞിട്ടുണ്ട്.

രാജ്യാന്തര തലത്തിൽ ഫൊക്കാനയെ വളർത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളി സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ഒരു ആഗോള മലയാളി സംഘടനാ നേതൃത്വമായി ഫൊക്കാനയെ മാറ്റിയെടുക്കുവാനും ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments