Sunday, June 16, 2024

HomeWorldEuropeഅണുബാധയുള്ള രക്തം; രോഗികളായവർക്ക് 210,000 പൗണ്ട് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബ്രിട്ടൻ

അണുബാധയുള്ള രക്തം; രോഗികളായവർക്ക് 210,000 പൗണ്ട് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബ്രിട്ടൻ

spot_img
spot_img

ലണ്ടൻ : ശുദ്ധമല്ലാത്ത രക്തം 30,000 പേർക്ക് നൽകുകയും അതിന്റെ പേരിൽ മൂവായിരത്തോളം പേർ രോഗികളായി മരിക്കുകയും ചെയ്ത സംഭവത്തിൽ വൻതുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. 2.7 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാര പാക്കേജാണ് സർക്കാർ ഓരോരുത്തർക്കും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കി തുക കൈമാറാൻ 100 കേസ് വർക്കർമാരെ പുതുതായി നിയമിക്കും.

ഇടക്കാല ആശ്വാസമായി ഇരകളായ എല്ലാവർക്കും 210,000 പൗണ്ട് 90 ദിവസത്തിനകം നൽകും. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഈ തുക ലഭിക്കും. ക്യാബിനറ്റ് മിനിസ്റ്റർ ജോൺ ഗ്ലെന്നാണ് ഇന്നലെ പാർലമെന്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അണുബാധയുള്ള രക്തം സ്വീകരിച്ചതിന്റെ പേരിൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചവർക്ക് ചുരുങ്ങിയത് 35,000 പൗണ്ടാണ് നഷ്ടപരിഹാരം ലഭിക്കുക. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഇത് 1,557,000 പൗണ്ടുവരെയാകാം. രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിതരായവർക്ക് 2,615,000 പൗണ്ടാണ് കുറഞ്ഞ നഷ്ടപരിഹാരം. ഇതു രണ്ടും ബാധിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് 2,735,000 പൗണ്ടുവരെ നഷ്ടപരിഹാരം നൽകും.

മരണപ്പെട്ടവരുടെ ആശ്രിതർക്കും സമാനമായ തുക ലഭിക്കും. ഇത്തരത്തിൽ മൾട്ടിബില്യൻ നഷ്ടപരിഹാര പാക്കേജാണ് ഇന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞത് 10 ബില്യൻ പൗണ്ടെങ്കിലും ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments