Monday, June 17, 2024

HomeAmericaചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിവാ ഇൽ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിവാ ഇൽ ഗോസ്പൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

spot_img
spot_img

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വർഷത്തെ വിപുലമായ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ സി എം എൽ ന്റെ ഇടവകയിലെ 12 ഗ്രൂപുകളിൽ നിന്നും ആദ്യഘട്ട ക്വിസ് മതസരത്തിൽ വിജയികളായ 12 ടീമുകളാണ് പങ്കെടുത്തത്.

മൂന്നു റൗണ്ടുകളായി നടത്തപ്പെട്ട ഫൈനൽ മത്സരത്തിൽ സാന്ദ്രാ കുന്നശ്ശേരിൽ, ജോസഫ് മാപ്ളേറ്റ്, ഐസക്ക് മാറ്റത്തിൽ എന്നിവർ ഉൾപ്പെട്ട സി എം എൽ സെന്റ് മേരീസ് ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ആൻഡ്രൂ തേക്കുംകാട്ടിൽ, ഡാനി വളത്താട്ട്, നേഥൻ പള്ളിയാരുതുണ്ടത്തിൽ എന്നിവർ അടങ്ങിയ സി എം എൽ സെന്റ് സ്റ്റീഫൻസ് ഗ്രൂപ്പ് രണ്ടാം സ്ഥാനം നേടി. എൽവിയ ചേലമലയിൽ, മേഗൻ മണിയാട്ടെൽ, ജെന്നിഫർ കൊച്ചികുന്നേൽ എന്നിവർ അടങ്ങിയ സി എം എൽ മദർ തെരേസാ ഗ്രൂപ്പാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മത്സര വിജയികൾക്ക് പുറമെ, തുടർച്ചയായ 29 ആഴ്ചകളായി സുവിശേഷം പകർത്തിയെഴുതി ഇടവകയിൽ സമർപ്പിച്ച സി എം എൽ അംഗങ്ങൾക്കും, ഏറ്റവും മനോഹരമായി സുവിശേഷത്തിന്റെ പകർത്തിയെഴുത്ത് പൂർത്തീകരിച്ച ജെന്നിഫർ കൊച്ചുകുന്നേലിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.

സുവിദേശ പകർത്തിയെഴുത്തിൽ ഏറ്റവും മികച്ച പങ്കാളിത്തം കാഴ്ചവെച്ച സെന്റ് മേരീസ് ഗ്രൂപ്പിന്റെ കോർഡിനേറ്റേഴ്‌സ് സിജി മ്യാലിൽ, ലിയാ കുന്നശ്ശേരി എന്നിവർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.

ഇടവകയിലെ ഏറ്റവും സജീവമായ മിനിസ്ട്രിയായികൊണ്ട് കഴിഞ്ഞ ഒരു വർഷക്കാലമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എല്ലാ സി എം എൽ അംഗങ്ങളെയും അവർക്ക് പിന്തുണ നക്കുന്ന മാതാപിതാക്കളെയും , മിനിസ്ട്രിക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം നൽകുന്ന സി എം എൽ കോർഡിനേറ്റേഴ്‌സിനെയും അഭിനന്ദിക്കുന്നതായി വികാരിഫാ സിജു മുടക്കോടിൽ തന്റെ ആമുഖ പ്രസംഗത്തിൽ അറിയിച്ചു.

സി എം എൽ ഡയറക്ടർ ജോജോ അനാലിൽ, മതബോധന സ്‌കൂൾ പ്രിൻസിപ്പാൾ സജി പൂതൃക്കയിൽ, അസി. വികാരി ഫാ ജോഷി വലിയവീട്ടിൽ, വിസിറ്റേഷൻ കോൺവെന്റിലെ സിസ്റ്റേഴ്സ് , സമയ തേക്കുംകാട്ടിൽ, ആനീസ് മണ്ണൂക്കുന്നേൽ, ജ്യോതി ആലപ്പാട്ട്, ബിബി നെടുംതുരുത്തിപുത്തൻപുരയിൽ , ബെറ്റ്സി മാപ്ളേട്ട് , സൂര്യ കരികുളം, ബിനു ഇടകര, ജിനോ പൂത്തുറയിൽ എന്നിവർ നേതൃത്വം നൽകി. ക്രിസ് കട്ടപ്പുറം, ധന്യ എന്നിവർ എം സി മാരായി മത്സരങ്ങളെ നിയന്ത്രിച്ചു.

അലക്സ് ചക്കാലക്കൽ, മജോ കുന്നശ്ശേരിൽ, അനിൽ മറ്റത്തികുന്നേൽ ഡൊമിനിക്ക് ചൊള്ളമ്പേൽ എന്നിവർ സാങ്കേതിക – പശ്ചാത്തല സഹായങ്ങൾ നൽകി. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിൽപറമ്പിൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ മത്സരങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments