Saturday, July 27, 2024

HomeAmericaഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ്‌

ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ്‌

spot_img
spot_img

റെനി കവലയില്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു.

ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂണ്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍.

ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് (1055 W. Airport Blvd, Stafford, TX 77477) മത്സരങ്ങള്‍ അരങ്ങേറുന്നത്. 50 ഡോളറാണ് ഓരോ ടീമുകള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള ട്രോഫികളുമുണ്ട്. ബെസ്റ്റ് പ്ലെയര്‍, റൈസിങ്ങ് സ്റ്റാര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.

ചരിവുപറമ്പില്‍ ഫാമിലിയാണ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍. അലക്‌സ് പാപ്പച്ചന്‍, എം.ഐ.എച്ച് റിയാലിറ്റി ആണ് മെഗാ സ്‌പോണ്‍സര്‍. ജോസ് ചെത്തിപ്പറമ്പില്‍ ആന്‍ഡ് ഫാമിലി, ഷാജിപ്പാന്‍, ഓഷ്യാനസ് ലിമോസിന്‍ ആന്‍ഡ് റെന്റല്‍സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ഐസക് ബി പ്രകാശ് – 832 997 9788
റവ. ഫാ. ജെക്കു സക്കറിയ – 832 466 3153
എബി മാത്യു – 832 276 1055
റെജി കോട്ടയം – 832 723 7995
ബിജു തോമസ് – 832 275 1624
നൈനാന്‍ വെട്ടിനാല്‍ – 832 681 6877
ജോണ്‍സണ്‍ ഉമ്മന്‍ – 713 447 5884
അനിത് ഫിലിപ്പ് – 832 454 3167

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments