Saturday, July 27, 2024

HomeUncategorizedകാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീര്‍ത്ത് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടം

കാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീര്‍ത്ത് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടം

spot_img
spot_img

തൊടുപുഴ: കാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീര്‍ത്ത് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടം. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവര്‍ക്കു തിരഞ്ഞെടുക്കാവുന്ന കീഴാര്‍ക്കുത്ത് പ്രകൃതിസൗന്ദര്യം കൊണ്ടും മുന്നിലാണ്. ജില്ലാ ആസ്ഥാനമായ പൈനാവിനു സമീപത്തു നിന്നു ചെറുചാലുകളായി ആരംഭിക്കുന്ന അരുവി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടമായി മാറും.

തൊടുപുഴയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വേളൂര്‍ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുത്തനെയുള്ള പാറക്കൂട്ടങ്ങളോട് അനുബന്ധിച്ചുള്ള വെള്ളച്ചാട്ടമാണിത്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചിയില്‍ നിന്ന് 8 കിലോമീറ്ററോളം നിബിഡ വനത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചാലും അല്ലെങ്കില്‍ ഉടുമ്പന്നൂരില്‍ നിന്നു വേളൂര്‍ കൂപ്പ് വഴി ജീപ്പില്‍ കൈതപ്പാറയിലെത്തി അവിടെ നിന്നു കാല്‍നടയായി 3 കിലോമീറ്ററോളം വനത്തിലൂടെ താഴേക്ക് ഇറങ്ങിയാലും ഇവിടെയെത്താം.

മലയിഞ്ചിയില്‍ നിന്നു പോയാല്‍ തേക്കിന്‍ കൂപ്പ് കഴിഞ്ഞ് നിബിഡ വനമേഖല ആരംഭിക്കും. വനത്തിലൂടെ നടക്കാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് കീഴാര്‍ക്കുത്ത് സമ്മാനിക്കുന്നത്. റെയിന്‍ബോ വാട്ടര്‍ഫോള്‍ എന്ന പേരിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. ദൃശ്യഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ ഇവിടെ കുളിക്കാനും പാറക്കൂട്ടത്തില്‍ ഇറങ്ങാനും ശ്രമിച്ചാല്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു തരുന്നു.

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരെ കീഴാര്‍ക്കുത്ത് ഒരിക്കലും നിരാശപ്പെടുത്തില്ല. ട്രെക്കിങ്, റോക്ക് ക്ലൈംപിങ്, തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ ഇടമാണു പ്രദേശം. ചിലപ്പോള്‍ കാട്ടാനക്കൂട്ടങ്ങളെയും കേഴ പോലുള്ള കാട്ടുമൃഗങ്ങളെയും അപൂര്‍വമായി കാണാം. കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യമുണ്ടാകും. തോട്ടപ്പുഴുക്കളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments