(ജോര്‍ജ്ജ് ഓലിക്കല്‍)
ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ ആദ്യകാല നേതാക്കളിലൊരാളും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്ന കൊച്ചുമ്മന്‍ ടി. ജേക്കബിന്റെ അകാല നിര്യാണത്തില്‍ ഫൊക്കാന അനുശേചിച്ചു.
ഫൊക്കാന പ്രസിഡന്റ്‌സുധ കര്‍ത്ത വിളിച്ചുകൂട്ടിയ അനുശോചന യോഗത്തില്‍ ബോര്‍ഡ്ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫൊക്കാനയുടെ എക്കാലത്തെയും നല്ല സുഹൃത്തായിരുന്നു അദ്ദേഹമെന്നും അനുരജ്ഞനത്തിന്റ വക്താവായിരുന്നെന്നും പ്രസിഡന്റ്‌സുധ കര്‍ത്ത പറഞ്ഞു.
കൊച്ചുമ്മന്‍ ടി. ജേക്കബുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഫൊക്കാന ഇലക്ഷന്‍ കമ്മീഷണര്‍ ജോസഫ് കുര്യാപ്പുറം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നല്ല നാളുകളെ അനുസ്മരിച്ചു. കുടുംബ ജീവതത്തിലും, സംഘടന പ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പ്രൊഫഷനലിസം അനുകരണീയമാതൃകയായിരുന്നെന്നും പറഞ്ഞു. ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെയും ബോര്‍ഡ്ഓഫ് ട്രസ്റ്റിയിലെയും അംഗങ്ങള്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.