Saturday, July 27, 2024

HomeArt and Cultureകലാകേരളത്തിന് അഭിമാനമായി കണ്ണൂരില്‍ നിന്നൊരു കലാകാരന്‍

കലാകേരളത്തിന് അഭിമാനമായി കണ്ണൂരില്‍ നിന്നൊരു കലാകാരന്‍

spot_img
spot_img

മൊയ്തീന്‍ പുത്തന്‍ചിറ

കലാകേരളത്തിന് കൈനിറയെ കലാകാരന്മാരെ സമ്മാനിച്ച കണ്ണൂരില്‍ നിന്ന് മറ്റൊരു യുവകലാകാരന്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് സ്വദേശിയായ സൂരജ് രവീന്ദ്രനാണ് കലാലോകത്ത് ശ്രദ്ധേയനാവുന്നത്. സി എ പഠനത്തോടൊപ്പം തന്നെ കലാരംഗത്തും സ്വതസിദ്ധമായ തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍.

23 വയസ്സു പ്രായമേ ഉള്ളുവെങ്കിലും ഈ കാലയളവിനുള്ളില്‍ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകന്‍, എഡിറ്റര്‍ എന്നീ മേഖലകള്‍ തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്.

അരികെ, കടലാസ്, ഉണ്ട ചോറിന് നന്ദി, പ്രതിബിബം, കം ബാക്ക്, ഫ്യൂച്ചര്‍ ടെന്‍സ്, ലോക്ക്ഡൗണ്‍ ഡയറീസ്, കാളിമ എന്നീ ഹ്രസ്വ ചിത്രങ്ങളും, കടലാസ്, ദൈവ സ്‌നേഹിതന്‍ എന്നീ ആല്‍ബങ്ങളും ഈ യുവാവ് സംവിധാനം ചെയ്തിട്ടുണ്ട്.

‘ഓര്‍മയില്‍ മായാതെ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തില്‍ മുഖം കാണിച്ചും മുന്നേറുകയാണ് കണ്ണൂരില്‍ നിന്നുള്ള ഈ അതുല്യ പ്രതിഭ.

തിരിച്ചുവരവ് എന്ന റേഡിയോ നാടകവും, കഥാപ്രസംഗവും അവതരിപ്പിച്ച് ഈ കലാകാരന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

സത്യജിത് റേ അവാര്‍ഡ്, കലാഭവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, ഗ്ലോബല്‍ ഇന്ത്യ ഫിലിം അവാര്‍ഡ്, ചട്ടമ്പി സ്വാമി സാഹിത്യ പുരസ്ക്കാരം തുടങ്ങി ഏകദേശം പതിനാറോളം പുരസ്ക്കാരങ്ങള്‍ ഈ യുവപ്രതിഭ നേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂരജ് രവീന്ദ്രന്‍ 91 6282 657 900 (വാട്‌സ്ആപ്പ്)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments