Friday, September 13, 2024

HomeAmericaകേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അല

കേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അല

spot_img
spot_img

ഷിബു ഗോപാലകൃഷ്ണന്‍

അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോര്‍ത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ കെയര്‍ ആന്റ് ഷെയര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് അല മെയ് ഒമ്പതിനാണ് സഹായ നിധി ആരംഭിച്ചത്.

ഇതിലൂടെ സമാഹരിച്ച തുകയുപയോഗിച്ചാണ് കേരളത്തിന് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി അയച്ചത്. മെയ് മുപ്പത്തിയൊന്നിനകം ഒരു ലക്ഷം ഡോളര്‍ എന്ന ലക്ഷ്യവുമായി തുടങ്ങിയ സഹായ നിധിക്ക് വലിയ പിന്തുണയാണ് അമേരിക്കന്‍ മലയാളികളില്‍ നിന്നും ‘ഗാമ’ ഉള്‍പ്പടെയുള്ള മലയാളി കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. അഞ്ചു ദിവസം കൊണ്ടാണ് ഒരു ലക്ഷം ഡോളര്‍ സമാഹരിച്ചത്.

ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വിധം ഫേസ്ബുക്ക്, ഗോഫണ്ട്മീ, കോര്‍പറേറ്റ് മാച്ചിങ് എന്നിവവഴിയാണ് ധനസമാഹരണം നടത്തിയത്. മെയ് മുപ്പത്തിയൊന്നിന് സഹായനിധി ഒന്നരലക്ഷം ഡോളര്‍ കവിഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന KMSCL, ആരോഗ്യ സുരക്ഷാ മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് അടിയന്തിര ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഗുണനിലവാരത്തിലടക്കം വേണ്ട രീതിയിലുള്ള സാങ്കേതിക നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.

ഒന്നാം ഘട്ടമായി, പത്തു ലിറ്ററിന്റെ മുപ്പത്തിയഞ്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3500 പള്‍സ് ഓക്‌സിമീറ്ററുകള്‍, 1000 ഓക്‌സി ഫ്‌ലോ മീറ്ററുകള്‍, 75,000 കെഎന്‍ 95 മാസ്കുകള്‍, 5500 ജജഋ കിറ്റുകള്‍, 1000 നേസല്‍ കാനുള, 500 നോണ്‍ ബ്രീതര്‍ മാസ്കുകള്‍, നൂറ് വെന്റിലേറ്റര്‍ ട്യൂബിങ്ങ്, 500 ഇന്‍ലൈന്‍ സക്ഷന്‍ കത്തീറ്ററുകള്‍, 20 മള്‍ട്ടി പരാമീറ്റര്‍ മോണിറ്ററുകള്‍, 20 ടേബിള്‍ ടോപ്പ് ഓക്‌സിമീറ്ററുകള്‍ എന്നിവയാണ് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചത്.

പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഉപകരണങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തി കേരളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്ന് അല പ്രസിഡന്റ് ഷിജി അലക്‌സും സെക്രട്ടറി കിരണ്‍ ചന്ദ്രനും അറിയിച്ചു. രണ്ടാം ഘട്ടമായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇവയും നാട്ടിലേക്ക് എത്തുമെന്നും അല ഭാരവാഹികള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments