സലിം അയിഷ (പി.ആര്‍.ഓ.ഫോമ )
ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കേരളത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് , കോവിഡ് മുക്ത കേരളത്തിനായി ഫോമാ ചെയ്യുന്ന സേവനങ്ങളുടെ ഭാഗമായി ഫോമായുടെ മുന്‍ പ്രസിഡന്റ് ശ്രീ ജോണ്‍ ടൈറ്റസ് നല്‍കിയ വെന്റിലേറ്റര്‍ പത്തനം തിട്ട ജില്ലാ കളക്ടര്‍ ശ്രീ നരസിംഹു ഗരിക്ക് ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ ശശിധരന്‍ നായരും, ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ മുന്‍ ആര്‍.വി.പി. ശ്രീ പോള്‍ ജോണും (റോഷന്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ.എല്‍.ഷീജയുടെ സാന്നിധ്യത്തില്‍ കൈമാറി.
ഫോമയുടെ അംഗംസഘടനകളും, വ്യക്തികളും ചേര്‍ന്ന് ഫോമയോടൊപ്പം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വെന്റിലേറ്റര്‍ ആണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങിയത്.
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഫോമയുടെ വകയായുള്ള വെന്റിലേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ഷിപ്‌മെന്റ് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഫോമാ വഴി നേരിട്ട് കേരളത്തിന് സഹായമെത്തിക്കുവാനായി കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്.
ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാ അംഗസംഘടനകള്‍ക്കും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.