Friday, July 26, 2024

HomeAmericaസാന്‍അന്റോണിയോ സിറ്റി കോവിഡ് സഹായധനമായി ചെന്നൈയ്ക്ക് 10,000 ഡോളര്‍ നല്‍കി

സാന്‍അന്റോണിയോ സിറ്റി കോവിഡ് സഹായധനമായി ചെന്നൈയ്ക്ക് 10,000 ഡോളര്‍ നല്‍കി

spot_img
spot_img

പി.പി. ചെറിയാന്‍

സാന്‍അന്റോണിയോ: ടെക്‌സസിലെ സിറ്റിയായ സാന്‍അന്റോണിയോ കോവിഡ് സഹായ ധനമായി 10,000 ഡോളര്‍ ഇന്ത്യയിലെ ചെന്നൈ സിറ്റിക്ക് കൈമാറി.

2008 ല്‍ ഉണ്ടാക്കിയ ഇന്റര്‍നാഷണല്‍ എഗ്രിമെന്റനുസരിച്ചു സാന്‍ അന്റോണിയായുടെ സിസ്റ്റര്‍ സിറ്റിയായി ചെന്നൈ സിറ്റിയെ തിരഞ്ഞെടുത്തിരുന്നു.

വ്യവസായം, മൂലധനനിക്ഷേപം, സംസ്ക്കാരം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 11 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ഇരുസിറ്റികളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫെസ്റ്റിവലായ ദീപാവലി സാന്‍ അന്റോണിയായില്‍ പതിവായി ആഘോഷിച്ചുവരുന്നു.

ചെന്നൈ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍, സാന്‍അന്റോണിയോ സിറ്റി ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കുന്നതിന് നല്‍കിയ സംഭാവന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അടിയന്തിര ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുന്ന മനോഭാവം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.

സാന്‍അന്റോണിയോ, റോട്ടറി ക്ലബ് അംഗങ്ങളും അവരുടേതായ സംഭാവന സിറ്റിയെ ഏല്‍പിച്ചിരുന്നു. ടെക്‌സസിലെ രണ്ടു പ്രധാന സിറ്റികളായ ഡാലസും സാന്‍ അന്റോണിയായും ഇന്ത്യയില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു മുന്നോട്ടു വന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments