പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി :വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വെളിപ്പെടുത്തി.
മാര്‍ച്ച് മാസമാണ് ഈ വിവരം താന്‍ ആദ്യമായി സി.എന്‍.എന്നില്‍ പറഞ്ഞതെന്നും ഒരിക്കല്‍ പോലും സഹ ശാസ്ത്രഞ്ജരില്‍ നിന്നും ഇങ്ങനെയൊരു ഭീഷണി പ്രതീക്ഷിച്ചിരുന്നില്ലയെന്നും , എന്നാല്‍ രാഷ്ടീയക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും റോബര്‍ട്ട് പറഞ്ഞു .
കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വധഭീഷണിയെക്കുറിച്ച് പരാമര്‍ശിച്ചത്
എന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡന്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . തൊണ്ണൂറ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബൈഡന്‍ സമിതിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട് .
കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് മുന്‍പ് 2019 ല്‍ നവംബറില്‍ തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നതായി യു.എസ് ഇന്റലിജന്‍സിന്റെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു .
മുന്‍ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ കമ്യൂണിസ്‌റ് ചൈന വൈറസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത് , വൈറസിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെയാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ട്രംപിന്റെ നിലപാട് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വസിക്കുന്നത് .