Friday, July 26, 2024

HomeAmericaട്രംപിന് ഫേസ്ബുക്ക് തുറക്കണമെങ്കില്‍ 2023 ജനുവരി 7 വരെ കാത്തിരിക്കണം

ട്രംപിന് ഫേസ്ബുക്ക് തുറക്കണമെങ്കില്‍ 2023 ജനുവരി 7 വരെ കാത്തിരിക്കണം

spot_img
spot_img

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിലക്ക് നീട്ടാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നു. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ട്രംപിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്. അക്കൗണ്ട് ആക്ടീവ് ആകണമെങ്കില്‍ അദ്ദേഹം 2023 ജനുവരി ഏഴ് വരെ കാത്തിരുന്നേ മതിയാവൂ. ഫേസ്ബുക്ക് മാത്രമല്ല, ഇന്‍സ്റ്റാഗ്രാമും അദ്ദേഹത്തിന് അതുവരെ ഉപയോഗിക്കാനാവില്ല.

ഒരു രാഷ്ട്ര നേതാവിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാധ്യമങ്ങള്‍ സംശയമുനയോടെ നോക്കുക എന്നത് അത്ര നല്ല കാര്യമല്ല എന്ന് ട്രംപിന്റെ കാര്യത്തില്‍ വ്യക്തമായിരിക്കുന്നു.

ഫേസ്ബുക്ക് തങ്ങളുടെ പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പോളിസി ലംഘനം നടത്തുന്ന ലോക നേതാക്കള്‍ക്കെതിരെ എടുക്കുന്ന നടപടികളുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് പ്രകാരം ആണ് ഇപ്പോള്‍ ട്രംപിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക് നീട്ടിയിരിക്കുന്നത്. എന്ത് സാഹചര്യത്തിലാണ് വിലക്ക് നീട്ടിയിരിക്കുന്നത് എന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന്റെ നടപടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്ത ഏഴര കോടി ജനങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു ഇതിനോട് ട്രംപ് പ്രതികരിച്ചത്. എന്തായാലും ട്രംപിന്റെ നടപടികള്‍ ഇതുപോലെ തുടരുകയാണെങ്കില്‍ അദ്ദേഹത്തെ സമ്പൂര്‍ണമായി വിലക്കിയേക്കുമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആയിരുന്നു ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്ക് മാത്രമായിരുന്നില്ല, ട്വിറ്ററും യൂട്യൂബും ട്രംപിനെ അന്ന് വിലക്കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് നേരിട്ടതോടെ, അന്ന് ട്രംപ് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. ട്രംപ് അനുകൂലികള്‍ വ്യാപകമായി ഫേസ്ബുക്കും ട്വിറ്ററും എല്ലാം ഉപേക്ഷിക്കുന്ന സാഹചര്യവും അന്ന് ഉണ്ടായിരുന്നു. എന്തായാലും, ട്രംപിന്റെ ബ്ലോഗും പിന്നീട് പൂട്ടിക്കെട്ടി.

ഇനിയുള്ള 20 മാസം, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ തുടര്‍ന്നാല്‍, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങാം. 2024 ല്‍ ആണ് അമേരിക്കയില്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. എന്തായാലും ട്രംപ് റിപ്പബ്ലിക്കന്‍സിന്റെ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത വളരെ കുറവാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments