തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. എന്നാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക എന്ന കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
പണം എവിടെ നിന്നെത്തി, എന്തിനുവേണ്ടിയെത്തി, തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക. കൊടകര കുഴല്‍പ്പണക്കേസില്‍ പണവുമായെത്തിയ ധര്‍മരാജന്‍ തൃശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജന്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത്.