കാസര്‍ഗോഡ്: കൊടകര കുഴല്‍പ്പണ കേസില്‍ കുരുക്ക് മുറുകുന്നതിനിടെ കെ സുരേന്ദ്രന് തലവേദനയായി പുതിയയ വിവാദം. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയാണ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്. സുരേന്ദ്രനെതിരെ മത്സരിക്കാതിരിക്കാന്‍ തനിക്ക് രണ്ടര ലക്ഷം രൂപ ബി.ജെ.പി നല്‍കിയെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.
15 ലക്ഷം രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും ആദ്യ ഘട്ടത്തില്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്‍കിയെന്നുമാണ് സുരേന്ദ്രയുടെ ആരോപണം. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വീട്ടില്‍ എത്തിയാണ് പണം നല്‍കിയതെന്നും കെ സുരേന്ദ്രന്‍ നേരിട്ട് ഫോണില്‍ തന്നെ ബന്ധപ്പെട്ടുവെന്നും സുന്ദര വെളിപ്പെടുത്തി.
ജയിച്ച് കഴിഞ്ഞാല്‍ ബാക്കി പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാത്രമല്ല കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍ തുടങ്ങി നല്‍കാമെന്നും വീട് നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നതായും സുന്ദര വെളിപ്പെടുത്തുന്നു.
ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സുന്ദര മാര്‍ച്ച് 20ന് പത്രിക പിന്‍വലിക്കുകയും ബി.ജെ.പിക്കൊപ്പം ചേര്‍ന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം സുന്ദരയെ കാണാതിരുന്നതായി ബി.എസ്.പി പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം താന്‍ ബി.ജെ.പിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സുന്ദര രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചെന്നും സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുന്ദര വ്യക്തമാക്കി.
മഞ്ചേശ്വരത്ത് 2016ല്‍ കെ സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ഇത് കെ സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണ്ണായകമായി. വെറും 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ മുസ്ലീം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.