Wednesday, October 9, 2024

HomeAmericaവിദ്യാര്‍ഥിനിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

വിദ്യാര്‍ഥിനിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

ഷിക്കാഗോ: രണ്ടാം ഗ്രേഡ് വിദ്യാര്‍ഥിനി ഗബ്രിയേലിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു. ഗബ്രിയേലി ക്ലാസിലിരുന്ന് ബൈബിള്‍ വായിക്കുന്നത് അധ്യാപിക വിലക്കിയിരുന്നു. മാത്രമല്ല മാതാപിതാക്കളെ വിളിച്ചുവരുത്തി ക്ലാസിലേക്ക് ബൈബിള്‍ കൊണ്ടുവരരുതെന്ന് ഇല്ലിനോയിലുള്ള സ്കൂളിലെ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.

അധ്യാപികയുടെയും സ്കൂള്‍ അധികൃതരുടേയും ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്‍ഡ് ജസ്റ്റിസിനെ സമീപിച്ചു. മകള്‍ ബൈബിള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികള്‍ക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി. എസ്എല്‍ജെ ഇടപ്പെട്ടതോടെ സ്കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. കുട്ടിക്ക് ബൈബിള്‍ കൊണ്ടുവരാമെന്നും എന്നാല്‍ അതു ക്ലാസില്‍ വായിക്കുവാന്‍ അനുവദിക്കുകയില്ലെന്നും, പുറത്തു വായിക്കുന്നതില്‍ തടസമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഈ ഒത്തുതീര്‍പ്പിനും മാതാപിതാക്കളോ, സംഘടനയോ തയാറായില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാട്ടി വിശദമായ പരാതി സംഘടന വീണ്ടും സ്കൂള്‍ അധികൃതര്‍ക്ക് നല്‍കി. സ്കൂളിന്റെ അച്ചടക്കമോ, മറ്റുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നതെന്നും, ഗബ്രിയേലി അത് പാലിക്കുന്നുണ്ടെന്നും ഇവര്‍ ആവര്‍ത്തിച്ചു. ഇതോടെ സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments