Saturday, July 27, 2024

HomeUS Malayaleeടെക്‌സസ് നൂറുശതമാനം പ്രവര്‍ത്തന സജ്ജം; ഗവര്‍ണര്‍ എക്‌സികൂട്ടീവ് ഉത്തരവിറക്കി

ടെക്‌സസ് നൂറുശതമാനം പ്രവര്‍ത്തന സജ്ജം; ഗവര്‍ണര്‍ എക്‌സികൂട്ടീവ് ഉത്തരവിറക്കി

spot_img
spot_img

പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസിലെ ബിസിനസ് സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സീന്‍ പാസ്‌പോര്‍ട്ടോ ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. ടെക്‌സസ് നൂറുശതമാനവും പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് സംബന്ധിച്ച യാതൊരു നിയന്ത്രണങ്ങളോ, പരിമിതികളോ ഉണ്ടായിരിക്കുന്നതല്ലെന്നു ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോവിഡിനെ സംബന്ധിച്ചു യാതൊരു ചോദ്യവും ഉണ്ടായിരിക്കുന്നതല്ലെന്നും കോവിഡിനു മുമ്പ് എങ്ങനെയായിരുന്നുവോ, ആളുകള്‍ പ്രവേശിച്ചുകൊണ്ടിരുന്നത് ആ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കോവിഡ് വാക്‌സീന്‍ ആവശ്യമുള്ളവര്‍ക്ക് ഇതിനകം നല്‍കി കഴിഞ്ഞു, സിഡിസി നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതാണ് പുതിയ ഉത്തരവിന് ഗവര്‍ണറെ പ്രേരിപ്പിച്ചത്.

മെമ്മോറിയല്‍ ഡേ കഴിഞ്ഞാല്‍ രോഗവ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം തന്നെ മാസ്ക്ക് ധരിക്കാതെ ആളുകള്‍ പുറത്ത് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ടെക്‌സസിലെ പല ക്രിസ്ത്യന്‍ ദേവാലയങ്ങളിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments