Friday, October 4, 2024

HomeUS Malayaleeഅനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറിവരും, മാനുഷിക പരിഗണനയുടെ പേരില്‍ ഇവിടെ അഭയം തേടിയവരുമായ 400,000 പേര്‍ക്ക് താല്ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി.

സ്വന്തം രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെയും, ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്ക അഭയം നല്‍കിയവര്‍ക്കു ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) നല്‍കിയിരുന്നു. ഇവരില്‍ പലരും അമേരിക്കയില്‍ സ്ഥിരതാമസത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

സാല്‍വഡോറില്‍ നിന്നും അഭയാര്‍ഥികളായി അമേരിക്കയിലെ നൂജഴ്‌സിയില്‍ എത്തി 20 വര്‍ഷമായി താമസിക്കുന്ന ദമ്പതിമാരായ ഒസെ സാന്റോസ സാഞ്ചസ് ഭാര്യ സോണിയാ ഗോണ്‍സാലസ് എന്നിവര്‍ക്കു ടിപിഎസ് സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും ഗ്രീന്‍കാര്‍ഡിനു വേണ്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു കോടതിയുടെ വിധി.

ഇവര്‍ 1998 ലാണ് അമേരിക്കയില്‍ എത്തിയത്. 2001 ല്‍ താല്ക്കാലിക സംരക്ഷണം നല്‍കിയിരുന്നുവെന്നും, ഇവരുടെ നാലു മക്കളില്‍ ഇളയ കുട്ടി അമേരിക്കയില്‍ ജനിച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചത്.

അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചവര്‍ക്കേ ഈ വിധി ബാധകമാകൂവെന്നും, എന്നാല്‍ ടൂറിസ്റ്റ് വീസയിലോ, താല്ക്കാലിക വീസയിലോ അമേരിക്കയില്‍ എത്തി വീസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ നിയമപരമായി ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ മെറിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments