വാഷിങ്ടന്‍: അമേരിക്കയിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ വിവിധ വിഭാഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന യുഎസ് പ്രസിഡന്റിന്റെ എഡ്യൂക്കേഷന്‍ അവാര്‍ഡ് ഹൈസ്കൂള്‍ വിഭാഗത്തിലെ ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളിയായ ലിഡിയ ആന്‍ ലാബിയും.
മേരിലാന്‍ഡ് സില്‍വര്‍ സ്പ്രിങ് പെയിന്റ് ബ്രാഞ്ച് ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന ലിഡിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും വാഷിങ്ടന്‍ ഡിസി സെന്റ് ഗ്രീഗോറിയോസ്, ബാള്‍ട്ടിമോര്‍ സെന്റ് തോമസ്, ഓര്‍ത്തഡോക്ള്‍സ് ഇടവകകളുടെ വികാരിയുമായ ഫാദര്‍ ലാബി ജോര്‍ജ് പനയ്ക്കമറ്റത്തിന്റെയും മെറിന്‍ ലാബിയുടെയും മകളാണ്.
നിരണത്ത് പനക്കാമറ്റത്ത് ഫാദര്‍ ജോര്‍ജ് പനയ്ക്കമറ്റത്തിന്റെയും നിരണം സെന്റ് മേരീസ് ഹൈസ്കൂള്‍ റിട്ടയാര്‍ഡ് അധ്യാപിക രമണി ജോര്‍ജിന്റെ പൗത്രിയുമാണ് ലിഡിയ ആന്‍ ലാബി.