രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ
ഫിലാഡല്‍ഫിയാ: വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ശൈലിയില്‍ തിളങ്ങി അമേരിക്കന്‍ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി തുടരുന്ന മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2021 ലെ പ്രവര്‍ത്തനോദ്ഘാടനം ഫിലഡല്‍ഫിയാ ക്രിസ്‌റ്റോസ് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബെന്‍സേലം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദര്‍ ഡോ.സജി മുക്കൂട്ട് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് എന്ന മഹാമാരി അമേരിക്കയില്‍ ആഞ്ഞടിച്ച സന്ദര്‍ഭങ്ങളില്‍ സ്വജീവന്‍പോലും പണയപ്പെടുത്തി, അന്ന് ക്ഷാമമായിരുന്ന മാസ്ക്കും സാനിറ്ററൈസറും ഫിലഡല്‍ഫിയാ നിവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യാനുസരണം എത്തിച്ച്‌കൊടുക്കുവാനും, ലോക്ക്ഡൗണ്‍ കാലയളവില്‍ പൊരിയുന്ന വയറുകളുടെ വിശപ്പടക്കുവാന്‍ വേണ്ടി ക്രമീകരിച്ച ഭക്ഷ്യവിതരണവും, രോഗത്താല്‍ വലയുന്നവര്‍ക്കും 60 നു മുകളിലുള്ളവര്‍ക്കുമായി നടപ്പാക്കിയ കോവിഡ് വാക്‌സിനേഷന്‍ ക്‌ളനിക്കും ഈ സംഘടനയുടെ ത്യാഗോജ്വലമായ പ്രവര്‍ത്തന മികവിന്റെ തെളിവുകളാണെന്ന് ബഹുമാനപ്പെട്ട സജി മുക്കൂട്ടച്ചനും മറ്റു പ്രാസംഗികരും വ്യകതമാക്കി പറഞ്ഞപ്പോള്‍ സദസ്സില്‍ വിജയാഹ്‌ളാദത്തിന്റെ ഹര്‍ഷാരവം അലയടിച്ചുയര്‍ന്നു.
ഫിലാഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നല്‍കി. ഉത്ഘാടകന്‍ ബഹുമാനപ്പെട്ട സജി മുക്കൂട്ട് അച്ചനെ ജെയിംസ് പീറ്ററും, മുഖ്യാഥിതി ഡേവിഡ് ഓ യെ ബെന്‍സണ്‍ വര്‍ഗീസ് പണിക്കരും സദസ്സിന് പരിചയപ്പെടുത്തി.

പെന്‍സില്‍വാനിയാ സ്‌റ്റേറ്റ് റെപ്രസെന്റ്‌ററ്റീവ് മാര്‍ട്ടിനാ വൈറ്റ്, പെന്‍സില്‍വാനിയ ഹയര്‍കോര്‍ട്ട് ജഡ്ജ് മരിയ മക്‌ളോഗിന്‍, പ്രശസ്ത അഭിഭാഷകന്‍ കാര്‍ലോസ് വേഗ, മുന്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ഡ്രോളര്‍ ജോനഥാന്‍ സെയ്ദാല്‍ , ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ്, കല പ്രസിഡന്റ് ജോജോ കോട്ടൂര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു . പ്രസ്തുത യോഗത്തില്‍ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിച്ചു.
സെക്രട്ടറി ബിനു ജോസഫ് പബ്ലിക്ക് പ്രോഗ്രാം എം സി ആയി പ്രവര്‍ത്തിച്ചു . ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ നിമ്മി ദാസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ .നടന വിസ്മയങ്ങള്‍ തീര്‍ത്ത നൃത്തപരിപാടി ഏറെ ആസ്വാദ്യമായി. സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും, ബിനു ജോസഫ്, തോമസുകുട്ടി വര്‍ഗീസ്, എന്നിവരുടെ ഗാനങ്ങളും ശ്രവണസുന്ദരമായിരുന്നു.
അമേരിക്കന്‍ നാഷണലാന്തം മെലീസ തോമസും, ഇന്ത്യന്‍ നാഷണലാന്തം കെസിയാ വര്‍ഗീസും ആലപിച്ചു . മാപ്പ് ജനറല്‍ സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു. മല്ലു കഫെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.