ന്യൂജേഴ്സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാനുമുള്ള മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.
ഫിലാഡല്‍ഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയില്‍ മടങ്ങി എത്തുന്നതോടെ ഫൊക്കാനയുടെ വളര്‍ച്ചയും ഫിലാഡല്‍ഫിയ മേഖലയില്‍ കരുത്താര്‍ജ്ജിച്ചതായും ഫൊക്കാന നേതാക്കള്‍ പറഞ്ഞു.മാപ്പിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാപ്പ് കൂടി ഭാഗമാകുന്നതോടെ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നു പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.
മാപിന് അര്‍ഹമായ പ്രതിനിധ്യം നല്‍കി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു തീരുമാനമെടുത്ത മാപ് പ്രസിഡണ്ട് ശാലു പുന്നൂസിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ട്രസ്റ്റി ബോര്‍ഡിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മാപ്പിന്റെ വരവോടെ ഫൊക്കാനയുടെ കരുത്ത് ഒരു പടികൂടി ഉയര്‍ന്നതായി ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാപ്പ് ഉള്‍പ്പെടെ 15 പരം സംഘടനകളാണ് ഫൊക്കാനയ്ക്ക് കീഴില്‍ പുതുതായി അണിനിരന്നത്. ഫൊക്കാനയുടെ കരുത്ത് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ധീരമായ തീരുമാനമെടുത്ത മാപ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും സജിമോന്‍ കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെട്ട് ഇനിയും ഒട്ടേറെ സംഘടനകള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫ്ലോറിഡയില്‍ നടക്കുന്ന അടുത്ത കണ്‍വെന്‍ഷന് മുന്‍പായി ചെറുതും വലുതുമായ നിരവധി പുതിയ സംഘടനകള്‍ ഫൊക്കാനയുമായി സഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപിന്‍റെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യന്നതായി ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവര്‍ അറിയിച്ചു.