പൃഥ്വിരാജ് കുടുംബചിത്രം സംവിധാനം ചെയ്യുന്നു. ചരിത്രവിജയം നേടിയ ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്നു.
“ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടന്‍ ചിത്രീകരണം ആരംഭിക്കും എന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതൊരു കുടുംബചിത്രമാണെന്നും ചിരിക്കാമെന്നും സംവിധായകന്റെ ഉറപ്പ്.
പൃഥ്വിരാജും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളീ ഗോപി, കനിഹ, സൗബിന്‍ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.
ശ്രീജിത്തും ബിബിനും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. ലൂസിഫറിനു ശേഷം പൃഥ്വി സംവിധായകന്റെ കുപ്പായം അണിയുന്നത് ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.