Saturday, July 27, 2024

HomeAmericaടെക്‌സസില്‍ തൊഴില്‍ രഹിതരുടെ എണ്ണം 12.9-ല്‍ നിന്നും, 6.5 ശതമാനത്തിലേക്ക് താഴ്ന്നു

ടെക്‌സസില്‍ തൊഴില്‍ രഹിതരുടെ എണ്ണം 12.9-ല്‍ നിന്നും, 6.5 ശതമാനത്തിലേക്ക് താഴ്ന്നു

spot_img
spot_img

പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: കോവിഡിനെ തുടര്‍ന്ന് ഉയര്‍ന്ന ടെക്‌സസിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴേക്കു വന്നതായി ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഏപ്രിലില്‍ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

കൂടുതല്‍ പേര്‍ ജോലിക്കു പോയി തുടങ്ങിയതിനാല്‍ ഫെഡറല്‍ ജോബ് ലസ് അസിസ്റ്റന്‍സ്സ് നിര്‍ത്തല്‍ ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സഹായധനം ലഭിക്കാതായാല്‍ കൂടുതല്‍ തൊഴില്‍ അന്വേഷകരുണ്ടാകുമെന്നും ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു.

ടെക്‌സസിലെ തൊഴില്‍ രഹിത വേതനത്തിനുപുറമെ ലഭിച്ചിരുന്ന സപ്ലിമെന്റല്‍ ബെനഫിറ്റ് 300 ഡോളര്‍ ജൂണ്‍ 26 മുതല്‍ ലഭിക്കുകയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടെക്‌സസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായെന്നും, കോവിഡ് കേസുകള്‍ നാമമാത്രമായി മാറിയിരിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 52300 മരണവും, 2.98 മില്യന്‍ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെക്‌സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549), രണ്ടാമത് ഡാലസുമാണ് (4110).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments