Saturday, July 27, 2024

HomeUS Malayaleeകോവിഡിനെ തുടര്‍ന്ന് കുടിശികയായ വീട്ടു വാടക ഗവണ്‍മെന്റ് നല്‍കുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍

കോവിഡിനെ തുടര്‍ന്ന് കുടിശികയായ വീട്ടു വാടക ഗവണ്‍മെന്റ് നല്‍കുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍

spot_img
spot_img

പി.പി. ചെറിയാന്‍

കലിഫോര്‍ണിയ: കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നല്‍കാന്‍ കഴിയാത്തവരുടെ കുടിശിഖ മുഴുന്‍ അടച്ചു വീട്ടുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍ നൂസം.

വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥര്‍ക്കും, വാടക അടയ്ക്കാന്‍ പ്രയാസപ്പെടുന്ന താമസക്കാര്‍ക്കും ഗവര്‍ണറുടെ പുതിയ തീരുമാനം ആശ്വാസം നല്‍കുന്നതാണ്.

കലിഫോര്‍ണിയായിലെ റന്റ് റിലീഫിനുവേണ്ടി അപേക്ഷിച്ച രണ്ടു ശതമാനത്തോളം പേര്‍ക്ക് ഇതിനകം തന്നെ വാടക കുടിശിഖ നല്‍കി. 5.2 ബില്യന്‍ ഫെഡറല്‍ സഹായമാണ് വാടകക്കാരുടെ കുടിശിഖ അടയ്ക്കുന്നതിനു പാക്കേജായി ലഭിച്ചിരിക്കുന്നത്.

മേയ് 31 വരെ 490 മില്യന്‍ ഡോളര്‍ ലഭിച്ചതില്‍ ആകെ 32 മില്യണ്‍ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ. ഇതിനകം ജൂണ്‍ 30 വരെ കുടിയൊഴിപ്പിക്കലിന് ഗവര്‍ണ്‍മെന്റ് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമ സമാജികരുമായി ചര്‍ച്ച ചെയ്തു മൊറോട്ടോറിയം തീയതി ദീര്‍ഘിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ആലോചിച്ചുവരുന്ന ഈ സമയത്തിനുള്ളില്‍ അപേക്ഷകള്‍ പഠിച്ചു പരിഹാരം കണ്ടെത്തുവാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments