Wednesday, October 9, 2024

HomeCinemaപെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം എന്ന ചിന്താഗതി ആത്മഹത്യകള്‍ കൂട്ടുന്നു: നടി നേഹ റോസ്

പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം എന്ന ചിന്താഗതി ആത്മഹത്യകള്‍ കൂട്ടുന്നു: നടി നേഹ റോസ്

spot_img
spot_img

പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലര്‍ത്തുന്നതെന്നും സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ്. ശൂരനാട് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നേഹ.

നേഹയുടെ വാക്കുകള്‍:
സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാന്‍? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!

“പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച് പുലര്‍ത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങള്‍ കുറവാണ്.( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേള്‍ക്കാന്‍ സാധിക്കും )

ഞാനും ഒരുപാട് കേട്ടിട്ടുണ്ട് പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ് അതിനപ്പുറം നമ്മള്‍ ഒന്നുമല്ല!- നേഹയുടെ കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടി ചിത്രമായ വണ്‍ സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് നേഹ റോസ്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം കഴിഞ്ഞ എട്ട് വര്‍ഷമായി മോഡല്‍ രംഗത്ത് സജീവമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments