Friday, October 18, 2024

HomeAmericaഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 19 യുവതീയുവാക്കളെ ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി.
സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങ് മോഡറേറ്റു ചെയ്തു. പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2021 ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഗ്രാജുവേറ്റ്‌സിനു സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു.

അതോടൊപ്പം സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഈ വര്‍ഷം ബെസ്റ്റ് സ്റ്റുഡന്റ്് ആയി തെരഞ്ഞെടുക്കപ്പെട്ട ഏബെല്‍ ജോസഫ് ചാക്കോക്ക് ദിവംഗതനായ ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാര്‍ത്ഥം മതാധ്യാപകനായ ജോസഫ് ജയിംസിന്റെ മകനും, ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി റിസേര്‍ച്ച് ഫാര്‍മസിസ്റ്റും ആയ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് അവാര്‍ഡും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഡോ. ജോസിന്‍ ജയിംസ് നല്‍കി.

2020 2021 ലെ എസ്. എ. റ്റി പരീക്ഷയില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ മേരിലിന്‍ പോള്‍, തോമസ് മാത്യു തൂങ്കുഴി എന്നിവര്‍ക്ക് എസ്. എം. സി. സി. നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി, കൈക്കാരന്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവര്‍ നല്‍കി ആദരിച്ചു.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, ജോസ് ജോസഫ്, ജോസഫ് ജയിംസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജോസ് തോമസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments