Saturday, February 22, 2025

HomeAmericaമാസ്സച്യുസെറ്റ്‌സില്‍ വാക്‌സീന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ്: പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

മാസ്സച്യുസെറ്റ്‌സില്‍ വാക്‌സീന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ്: പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

spot_img
spot_img

പി.പി. ചെറിയാന്‍

ബോസ്റ്റണ്‍: പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ കഴിഞ്ഞയാഴ്ച 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 ആയി ഉയര്‍ന്നതായി മാസച്യുസെറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് (ഡിപിഎച്ച്) അധികൃതര്‍ അറിയിച്ചു. ജൂണ്‍ 12 മുതല്‍ ജൂണ്‍ 21 വരെയുള്ള കണക്കുകളാണ് ഡിപിഎച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ കുറഞ്ഞതു 14 ദിവസമെങ്കിലും കോവിഡ് 19 ആര്‍എന്‍എ കണ്ടെത്താനാകുമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) വിശദീകരണം നല്‍കി.യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവരിലാണ് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തു ഇതുവരെ 3720037 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞുവെന്നും ഇതില്‍ ഒരു ശതമാനത്തിലധികമാണ് വീണ്ടും കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് കേസ്സുകള്‍ കുറവാണ്. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വാക്‌സീന്‍ നല്‍കുന്നതിനും അധികൃതര്‍ മുന്‍ഗണന നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments