Friday, November 8, 2024

HomeAmericaഫ്‌ലോറിഡ കെട്ടിട ദുരന്തം: കാണാതായവരില്‍ ഇന്ത്യന്‍ കുടുംബവും ഉണ്ടെന്നു സംശയം

ഫ്‌ലോറിഡ കെട്ടിട ദുരന്തം: കാണാതായവരില്‍ ഇന്ത്യന്‍ കുടുംബവും ഉണ്ടെന്നു സംശയം

spot_img
spot_img

അനില്‍ ആറന്മുള

മയാമി ഫ്‌ലോറിഡ: വ്യാഴാച പുലര്‍ച്ചെ തകര്‍ന്നുവീണ കൊണ്ടമേനിയത്തില്‍ വിശാല്‍ പട്ടേല്‍ (41) ഭാവന പട്ടേല്‍ (38) ഒരുവയസുള്ള മകള്‍ ഐഷനി പട്ടേല്‍ എന്നിവരും ഉള്‍പ്പെട്ടതായി സംശയിക്കുന്നു.

ബുധനാഴ്ച രാത്രിക്കു ശേഷം ഇവരില്‍ നിന്നും ഒരവിവരവും കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നത് എല്ലാവരെയും ദുഃഖത്തില്‍ ആഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വ്യാഴാച വെളുപ്പിന് 2 മണിയോടുകൂടിയാണ് 12 നിലകളുണ്ടായിരുന്ന മയാമിയിലെ സര്‍ഫ്‌സൈഡ് ടൗണ്‍ കോണ്ടമിനിയം സമുച്ചയം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴു0 നടന്നുകൊണ്ടിരിക്കുകയാണ്.

40 വര്ഷം പഴക്കമുണ്ടായിരുന്ന കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച പല സംശയങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇതുവരെ 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പലരെയും രക്ഷപെടുത്തിയെങ്കിലും 159 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ബീച്ചിലെ സമ്പന്നര്‍ താമസിക്കുന്ന ഈ കെട്ടിടം അല്പാല്പം താഴ്ന്നിരുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മയാമി ബീച്ചിലുള്ള പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments