അറ്റ്‌ലാന്റ: കേരളായുവജനവേദിയും കേരളാവനിതാവേദിയുടെയും ആഭിമുഖിയത്തില്‍, അറ്റ്‌ലാന്റ മെട്രോ മലയാളീ അസോസിയേഷന്‍ (അമ്മ) യുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ഈ വര്‍ഷത്തെ ഓണപരിപാടികള്‍ ഓഗസ്റ്റ് 21 ശനിയാഴ്ച ഉച്ചക്ക് 12 മണിമുതല്‍ ഷുഗര്‍ഹില്‍ ടൗണ്‍ഹാളിനടുത്തുള്ള വിശാലവും മോഡേണ്‍ സൗകര്യങ്ങളുമുള്ള ഇ സെന്റെറില്‍ നടത്തപെടുന്നതായിരിക്കും. നിങ്ങളുടെ ഏവരുടെയും സാന്നിത്യം, വിലപ്പെട്ടതാണ്. ഏവരേയും സ്വാഗതം ചെയ്യുന്നു.
വമ്പന്‍ ഓണസദ്യ ആസുധിക്കുന്നതിനോടപ്പം, ചെണ്ടമേളം, മാവേലിമന്നന്‍, തിരുവാതിര, ഓണപ്പാട്ട് മത്സരം, ഓണപ്പൂക്കളം മത്സരം, വിവിധതരത്തിലുള്ള സാമൂഘ്യനിര്‍ത്തങ്ങള്‍, കൂടാതെ കുട്ടികള്ക്കായി ന്യൂജന്‍ ഐറ്റംസ് ഉണ്ടായിരിക്കുന്നതായിരിക്കും. ആയതിനാല്‍ എല്ലാവരും വരണം, എല്ലാ കാര്യത്തിലും സ്വന്തം പരിപാടി പോലെ കരുതി പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അമ്മയുടെ ഈ ഓണസദ്യയുടെ ഒരുപിടിചോറ് കാരുണ്യപ്രവര്‍ത്തിനായി മാറ്റിവെക്കുന്നതായിരിക്കും എന്ന് ഉറപ്പു നല്‍കുന്നു.