അനില്‍ ആറന്മുള
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈശോ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പുതിയ സംരംഭമായ ഈശോ പ്രോപ്പര്‍ട്ടീസിന് തുടക്കമായി. നേര്‍കാഴ്ച കുടുംബസംഗമത്തോടനുബന്ധിച്ച് ജൂണ്‍ 19നു വൈകുന്നേരം തനിമ റെസ്റ്ററെന്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആണ് ഉത്ഘാടനം നടന്നത്.
കഴിഞ്ഞ 40 വര്‍ഷമായി ഹൂസ്റ്റനില്‍ താമസിക്കുന്ന ഈശോ ജേക്കബ് എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി എന്നീനിലകളില്‍ പ്രശസ്തനാണ്. മലയാള മനോരാജ്യം, ഏഷ്യന്‍ വിമെന്‍, ഹ്യൂസ്റ്റണ്‍ സ്‌മൈല്‍ തുടങ്ങി നിരവധി പ്രസിദ്ധീകരണ ങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു.
കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൂസ്റ്റണിലെ മുന്‍നിര ഇന്‍ഷുറന്‍സ് വ്യവസായിയായ ഈശോ കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കും കടക്കുകയാണ് ഈശോ പ്രോപ്പര്‍ട്ടീസിലൂടെ. വലുതും ചെറുതുമായ എല്ലാ നിര്‍മ്മാണങ്ങളും റീമോഡലിങ്ങുകളും ഒപ്പം ഇന്ത്യയിലെ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാനും വാങ്ങാനും വേണ്ട കാര്യങ്ങളും ചെയതുകൊടുക്കാനുള്ള എല്ലാ സജീകരണങ്ങളോടും കൂടിയാണ് ഈശോ പ്രോപ്പര്‍ട്ടീസിന്റെ തുടക്കം.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയ എ.സി ജോര്‍ജ് ഈശോ പ്രോപ്പര്‍ട്ടീസ്‌ന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ വിവിധ തുറകളില്‍പെട്ട ആളുകള്‍ ആശംസകള്‍ നേര്‍ന്നു. ഈശോ ജേക്കബ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.